“നോ യുവര്‍ കസ്റ്റമര്‍” എന്നതിന്‍റെ സംക്ഷേപമായ KYC ഏത് ഫിനാന്‍ഷ്യല്‍ സ്ഥാപനത്തിലും ഒരു അക്കൗണ്ട് തുറക്കുന്നതിന്‍റെ ഭാഗമായുള്ള കസ്റ്റമര്‍ ഐഡന്‍റിഫിക്കേഷന്‍ പ്രക്രിയക്ക് ഉപയോഗിക്കുന്ന പദമാണ്. നിര്‍ദ്ദിഷ്ട ഫോട്ടോ ഐഡി (ഉദാ., PAN കാര്‍ഡ്, ആധാര്‍ കാര്‍ഡ്), വിലാസ തെളിവ് എന്നിങ്ങനെയുള്ള ഉചിതമായ പിന്തുണ രേഖകളിലൂടെയും ഇന്‍-പേഴ്സണ്‍ വെരിഫിക്കേഷനിലൂടെയും (IPV) ഒരു നിക്ഷേപകന്‍റെ തിരിച്ചറിയലും വിലാസവും KYC സ്ഥിരീകരിക്കും. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും അതിന്‍ കീഴില്‍ ചിട്ടപ്പെടുത്തിയ വ്യവസ്ഥകളും ആന്‍റി മണി ലോണ്ടറിങ്ങ് (AML) സ്റ്റാന്‍ഡേര്‍ഡുകള്‍/കോമ്പാറ്റിങ്ങ് ദി ഫിനാന്‍സിങ്ങ് ഓഫ് ടെററിസം (CFT)/ ഒബ്ലിഗേഷന്‍സ് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ഇന്‍റര്‍മീഡിയറീസ് എന്നിവയിന്മേലുള്ള SEBIയുടെ മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രകാരവും നിര്‍ബന്ധമായും KYC അനുവര്‍ത്തിക്കണം.
നോ യുവര്‍ കസ്റ്റമര്‍ (KYC) പൊതുവില്‍ രണ്ട് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
ഭാഗം Iല്‍ എല്ലാ രജിസ്ട്രേഡ് ഫിനാന്‍ഷ്യല്‍ ഇന്‍റര്‍മീഡിയറികള്‍ക്കും ഉപയോഗിക്കാനായി സെന്‍ട്രല്‍ KYC രജിസ്ട്രി നിര്‍ദ്ദേശിച്ചിരിക്കുന്ന നിക്ഷേപകന്‍റെ അടിസ്ഥാനപരവും ഏകീകൃതവുമായ KYC വിശദാംശങ്ങളാണ് (യൂണിഫോം KYC) അടങ്ങിയിരിക്കുന്നത്.
ഭാഗം IIല്‍ മ്യൂച്വല്‍ ഫണ്ട്, ഓഹരി ബ്രോക്കര്‍, നിക്ഷേപകരുടെ അക്കൗണ്ട് തുറക്കുന്ന ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റ് എന്നിങ്ങനെയുള്ള ഫിനാന്‍ഷ്യല്‍ ഇന്‍റര്‍മീഡിയറി പ്രത്യേകമായി ആവശ്യപ്പെട്ടേക്കാവുന്ന അഡീഷണല്‍ KYC വിവരങ്ങളാണ് (അഡീഷണല്‍ KYC).