ഫണ്ടിന്റെ ഹോള്‍ഡിങ്ങുകളുടെ ഒരു ഭാഗമാണ് യൂണിറ്റുകള്‍. ഈ കൂട്ടായ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം/ലാഭം സ്കീമിന്റെ “നെറ്റ് അസെറ്റ് വാല്യു അഥവാ NAV” കണക്കാക്കിക്കൊണ്ട് നിശ്ചിത ചെലവുകള്‍ കിഴിച്ച ശേഷം നിക്ഷേപകര്‍ക്ക് ആനുപാതികമായി വിതരണം ചെയ്യും. ലളിതമായ പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. കാരണം താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളുടെ ഒരു ഗണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം ഇവ നല്‍കും.
മ്യൂച്വൽ ഫണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സ്കീം ഓഫർ പ്രമാണങ്ങൾ പ്രകാരം വൈവിധ്യമാർന്ന സെക്യൂരിറ്റികളുടെ പോർട്ട്ഫോളിയോ വാങ്ങാനായി മ്യൂച്വൽ ഫണ്ട് ഒന്നിലധികം നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുന്നു. ഒരു മ്യൂച്വൽ ഫണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശകലനം ചെയ്ത് നോക്കാം.
നിക്ഷേപകർ യൂണിറ്റുകളുടെ രൂപത്തിൽ മ്യൂച്വൽ ഫണ്ട് സ്കീമിലേക്ക് പണം നൽകുമ്പോൾ ഫണ്ടുകളുടെ സമാഹരണം നടക്കുന്നു. ഓരോ യൂണിറ്റും ഫണ്ടിലെ അനുപാതികമായ ഉടമസ്ഥതയെയും അതിന്റെ അടിസ്ഥാന ആസ്തികളെയും പ്രതിനിധീകരിക്കുന്നു. ഫണ്ടിന്റെ ലക്ഷ്യം ഒരു നിർദ്ദിഷ്ട നിക്ഷേപ തന്ത്രത്തെ പിന്തുടരുകയും ഫണ്ട് നിക്ഷേപിക്കുന്ന സെക്യൂരിറ്റികളുടെ തരങ്ങൾ നിർണ്ണയിക്കുകയും അത് വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാകുകയും ചെയ്യും.
മ്യൂച്വൽ ഫണ്ട് സ്കീമുകൾ സാധാരണയായി നഷ്ടസാധ്യതകൾ വൈവിധ്യവൽക്കരിക്കുന്നതിന് വൈവിധ്യമാർന്ന സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്നു. ഫണ്ട് മാനേജർ പോർട്ട്ഫോളിയോ സജീവമായി കൈകാര്യം ചെയ്യും. അവരുടെ ഗവേഷണവും വിശകലനവും അനുസരിച്ച് അടിസ്ഥാന സെക്യൂരിറ്റികൾ വാങ്ങുന്നതിനോ കൈവശം വയ്ക്കുന്നതിനോ വിൽക്കുന്നതിനോ ഉള്ള തീരുമാനം എടുക്കുന്നു. വരുമാനം പരമാവധി വർദ്ധിപ്പിക്കുന്നതിന് പാസീവ് മ്യൂച്വൽ ഫണ്ടുകൾ വിപണി സൂചികയുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു പാസീവ് ഫണ്ടിന്റെ പോർട്ട്ഫോളിയോ, ട്രാക്കിംഗ് പിശകിന് വിധേയമായി, ട്രാക്ക് ചെയ്ത സൂചികയുമായി പൊരുത്തപ്പെടുന്ന നിക്ഷേപങ്ങളുടെ ഘടനയും അനുപാതവും ഉപയോഗിച്ച് നിഫ്റ്റി അല്ലെങ്കിൽ സെൻസെക്സ് പോലുള്ള നിർദ്ദിഷ്ട വിപണി സൂചിക പകർത്തുന്നു.
മ്യൂച്വൽ ഫണ്ടുകളുടെ സവിശേഷതകളും നേട്ടങ്ങളും
മ്യൂച്വൽ ഫണ്ടുകളുടെ സവിശേഷതകളും നേട്ടങ്ങളും ഇനി പറയുന്നവയാണ്:
1. പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നു: ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ബോധ്യപ്പെട്ടുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകളാണ് മ്യൂച്വൽ ഫണ്ടുകൾ മാനേജ് ചെയ്യുന്നത്.
2. മ്യൂച്വൽ ഫണ്ടുകൾ ലിക്വിഡ് സ്വഭാവമുള്ളതാണ്: ഫണ്ടിന്റെ ബാധകമായ അറ്റ ആസ്തി മൂല്യത്തിൽ (NAV) നിക്ഷേപകർക്ക് ഏത് പ്രവൃത്തി ദിനത്തിലും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.
3. ഫണ്ടുകളുടെ വിവിധ രൂപങ്ങൾ: ഇക്വിറ്റി സ്കീമുകൾ, ഡെറ്റ് സ്കീമുകൾ, ഹൈബ്രിഡ് സ്കീമുകൾ, സൊല്യൂഷൻ ഓറിയന്റഡ് സ്കീമുകൾ, മറ്റ് സ്കീമുകൾ എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങളും നഷ്ടസാധ്യതാ താൽപ്പര്യങ്ങളുമായി യോജിക്കുന്ന വ്യത്യസ്ത തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്.
4. ഓട്ടോമാറ്റിക് നിക്ഷേപം: സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിംഗ് രീതിയിലൂടെ കൃത്യമായ ഇടവേളകളിൽ സ്വയമേവ നിക്ഷേപം നടത്താനുള്ള ഓപ്ഷൻ മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് നിക്ഷേപകർക്ക് രൂപയുടെ കോസ്റ്റ് ആവറേജിങ്ങിന്റെ നേട്ടവും ദീർഘകാലാടിസ്ഥാനത്തിൽ കോംപൗണ്ടിങ്ങിന്റെ കരുത്തും നൽകുന്നു.
[സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാൻ, സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ തുടങ്ങിയ മറ്റ് സൗകര്യങ്ങളും ലഭ്യമാണ്.]
5. മ്യൂച്വൽ ഫണ്ടുകൾ വൈവിധ്യവൽക്കരണം വാഗ്ദാനം ചെയ്യുന്നു: വിഭവങ്ങൾ ശേഖരിക്കുന്നതിലൂടെ, മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് സെക്യൂരിറ്റികളുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിലേക്ക് പ്രവേശനം നൽകുന്നു. ഇത് പ്രകടനത്തിന് കീഴിലുള്ള ഒരൊറ്റ നിക്ഷേപത്തിന്റെ ആഘാതം കുറയ്ക്കുന്നു.
6. ഇത് സൗകര്യപ്രദമാണ്: മ്യൂച്വൽ ഫണ്ടുകൾ പോർട്ട്ഫോളിയോയുടെ വാങ്ങൽ, വിൽക്കൽ, മാനേജ്മെന്റ് എന്നിവയുടെ നിക്ഷേപ പ്രക്രിയ ലളിതമാക്കുന്നു. അത് നിക്ഷേപകരുടെ സമയവും അദ്ധ്വാനവും ലാഭിക്കുന്നു.
7. മ്യൂച്വൽ ഫണ്ടുകൾ ചെലവ് കുറഞ്ഞ നിക്ഷേപങ്ങളാണ്: മ്യൂച്വൽ ഫണ്ടുകൾ പരിമിതമായ മൂലധനത്തിൽപ്പോലും വൈവിധ്യമാർന്ന പോർട്ട്ഫോളിയോ ആക്സസ് ചെയ്യാൻ ചെറുകിട നിക്ഷേപകരെ പ്രാപ്തരാക്കുന്നു.
8. നികുതി ആനുകൂല്യങ്ങൾ: ചില മ്യൂച്വൽ ഫണ്ടുകൾ നികുതി ആനുകൂല്യങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് നിക്ഷേപകർക്ക് നേട്ടം നൽകും. ഉദാഹരണത്തിന്, നികുതി ആനുകൂല്യങ്ങൾ നൽകുന്ന ELSS സ്കീമുകൾക്ക് ലോക്ക് ഇൻ കാലയളവ് ബാധകമാണ്.
9. നിയന്ത്രിതമായസാഹചര്യം: നിക്ഷേപകരെ സംരക്ഷിക്കുന്നതിനും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും മ്യൂച്വൽ ഫണ്ടുകൾ SEBI-യിൽ നിന്നുള്ള നിയന്ത്രണ മേൽനോട്ടത്തിന് വിധേയമാണ്.
10. സ്കോർസ്: SEBI നൽകുന്ന ഒരു ഓൺലൈൻ പരാതി പരിഹാര സംവിധാന പ്ലാറ്റ്ഫോമാണ് സ്കോർസ് (SCORES). പരാതിക്കാർക്ക് മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാം.
മ്യൂച്വൽ ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കാം?
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡാണ് ഇവിടെ നൽകിയിരിക്കുന്നത്:
ഘട്ടം 1: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള താൽപ്പര്യവും വിലയിരുത്തുക
നിങ്ങളുടെ നിക്ഷേപങ്ങൾക്കുള്ള കാരണവും ലക്ഷ്യവും നിർണ്ണയിക്കുക. നഷ്ടസാധ്യതയ്ക്കൊപ്പം നിങ്ങൾക്കുള്ള സുരക്ഷയും മനസ്സിലാക്കുക.
ഘട്ടം 2: വ്യത്യസ്ത തരം മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് മനസിലാക്കുക
വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായ വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്. നിങ്ങളുടെ സമയ കാലയളവ്, ലക്ഷ്യങ്ങൾ, റിസ്ക് പ്രൊഫൈൽ തുടങ്ങിയവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന വ്യത്യസ്ത തരം മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് ഇവിടെ പറയുന്നു:
● ഇക്വിറ്റി സ്കീമുകൾ
● ഡെറ്റ് സ്കീമുകൾ
● ഹൈബ്രിഡ് സ്കീമുകൾ
● സൊല്യൂഷൻ ഓറിയന്റഡ് സ്കീമുകൾ
● മറ്റ് സ്കീമുകൾ
ഘട്ടം 3: നിങ്ങളുടെ നിക്ഷേപം നടത്താനായി ഒരു പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക
ഒരു ഡയറക്ട് പ്ലാനിന് കീഴിൽ നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടിൽ നിന്ന് നേരിട്ട് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങാം. അതേ സമയം തന്നെ, മ്യൂച്വൽ ഫണ്ട് വിതരണക്കാർ മുഖേന ഒരു സാധാരണ പ്ലാനിന് കീഴിലും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങാം.
ഘട്ടം 4: പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുറക്കുക
നിങ്ങൾക്ക് ഇതിനകം ഒരെണ്ണം ഇല്ലെങ്കിൽ, തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് അക്കൗണ്ട് തുറക്കുക.
ഘട്ടം 5: മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുക
നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഫണ്ട് തിരഞ്ഞെടുക്കുക, തിരഞ്ഞെടുത്ത വിതരണക്കാരൻ/ പ്ലാറ്റ്ഫോം വഴി നിങ്ങളുടെ ഓർഡർ നൽകുക.
ഓഫർ ഡോക്യുമെന്റ് ശ്രദ്ധാപൂർവ്വം വായിക്കുക, സംശയമുണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം തേടുക.
ഘട്ടം 6: നിങ്ങളുടെ നിക്ഷേപം നിരീക്ഷിക്കുക
നിങ്ങളുടെ നിക്ഷേപം നിങ്ങളുടെ ലക്ഷ്യങ്ങൾക്കൊപ്പം നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഇടയ്ക്കിടെ അവലോകനം ചെയ്യുക.
ഘട്ടം 7: ആവശ്യമെങ്കിൽ നിങ്ങളുടെ നിക്ഷേപം ക്രമീകരിക്കുക
ലാഭവിഹിതവും മൂലധന നേട്ടവും വീണ്ടും നിക്ഷേപിക്കണോ അതോ പണമായി എടുക്കണോ എന്ന് തീരുമാനിക്കുക. ഏറ്റവും പ്രധാനമായി, വിപണിയിലെ പ്രവണതകളെയും സാമ്പത്തിക സാഹചര്യങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുക. ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വരുമാനം എന്തായിരിക്കുമെന്ന് കണക്കാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏകദേശക്കണക്ക് അറിയാൻ നിങ്ങൾക്ക് മ്യൂച്വൽ ഫണ്ട് കാൽക്കുലേറ്ററും ഉപയോഗിക്കാം.
ഘട്ടം 8: ഉൾപ്പെട്ട നികുതികൾ പരിഗണിക്കുക
മൂലധന നേട്ടങ്ങളിൽ ഉൾപ്പെട്ട നികുതികളിൽ ശ്രദ്ധ പുലർത്തുക
എനിക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുമോ?
അതെ, നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. എന്നാൽ ആ പ്രക്രിയയും ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളും മ്യൂച്വൽ ഫണ്ടിന്റെ തരം, നിങ്ങളുടെ നിക്ഷേപത്തിന്റെ നിബന്ധനകൾ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെട്ടിരിക്കുന്ന നികുതികൾ
മ്യൂച്വൽ ഫണ്ടുകളുടെ വരുമാനത്തിൽ സാധാരണയായി രണ്ട് വിധത്തിലാണ് നികുതി ചുമത്തുന്നത്, അവ ഇനി പറയുന്നവയാണ്:
a) ഡിവിഡന്റുകൾ - നിങ്ങളുടെ നികുതി സ്ലാബ് അനുസരിച്ച് ഡിവിഡന്റുകളിൽ നികുതി ചുമത്തുന്നു.
b) മൂലധന നേട്ടങ്ങൾ - മൂലധന നേട്ടങ്ങളിൽ ചുവടെ സൂചിപ്പിച്ച പട്ടിക പ്രകാരം നികുതി ചുമത്തുന്നു:
ഫണ്ട് തരം
|
ഹ്രസ്വകാല മൂലധന നേട്ടം
|
ദീർഘകാല മൂലധന നേട്ടം
|
ഇക്വിറ്റി ഫണ്ടുകൾ
|
12 മാസത്തിൽ കുറവ്
|
12 മാസവും അതിലധികവും
|
ഡെറ്റ് ഫണ്ടുകൾ
|
എപ്പോഴും ഹ്രസ്വകാലം
|
|
ഹൈബ്രിഡ് ഇക്വിറ്റി-അധിഷ്ഠിത ഫണ്ടുകൾ
|
12 മാസത്തിൽ കുറവ്
|
12 മാസവും അതിലധികവും
|
ഹൈബ്രിഡ് ഡെറ്റ്-ഓറിയന്റഡ് ഫണ്ടുകൾ
|
എപ്പോഴും ഹ്രസ്വകാലം
|
|
ഉപസംഹാരം
ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം നിങ്ങൾക്ക് നിരവധി നേട്ടങ്ങൾ നൽകുന്നു. കൂടാതെ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ഒരു നിക്ഷേപ ഓപ്ഷനുമാണിത്. നിങ്ങൾമ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആരംഭിക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട വിപണിയിലെ നഷ്ടസാധ്യതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.