നിങ്ങളുടെ പണം ഒരു ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റിൽ (FD) നിക്ഷേപിക്കുമ്പോള്‍, റിട്ടേണ്‍ ആയി ഫിക്സഡ് പലിശ നൽകാമെന്ന് ബാങ്ക് വാഗ്ദാനം ചെയ്യും. ഇവിടെ നിങ്ങൾ ബാങ്കിന് പണം വായ്പയായി നല്‍കുകയാണ്. അതിന് ഒരു നിശ്ചിത കാലയളവില്‍ നിങ്ങള്‍ക്ക് പലിശ നല്‍കാന്‍ ബാങ്ക് കടപ്പെട്ടിരിക്കുന്നു. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത് സര്‍ക്കാര്‍ ബോണ്ടുകള്‍, കമ്പനി ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് സെക്യൂരിറ്റികള്‍ എന്നിങ്ങനെയുള്ളവയിലാണ്. ഊര്‍ജ കമ്പനികള്‍, ബാങ്കുകള്‍, ഭാവന വായ്പാ കമ്പനികള്‍ എന്നിങ്ങനെയുള്ള കോര്‍പറേറ്റുകളും സര്‍ക്കാരും വിതരണം ചെയ്യുന്നതാണ് ബോണ്ടുകള്‍. ഈ ബോണ്ടുകള്‍ വിതരണം ചെയ്യുന്നവര്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് (അവരുടെ ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്ക്) ഈ ബോണ്ടുകളില്‍ നിക്ഷേപിച്ച തുകയ്ക്ക് ആനുകാലികമായി പലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്യും.
നമ്മുടെ FD ഉദാഹരണത്തിലെ ബാങ്കിനെപ്പോലെയാണ് (കടം വാങ്ങുന്ന സ്ഥാപനം) ബോണ്ട് വിതരണം ചെയ്യുന്നവര്‍. ഇവര്‍ നിക്ഷേപകരില്‍ നിന്ന് പണം കടം വാങ്ങുകയും ആനുകാലികമായി പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യും. ബാങ്കിന്‍റെ FDയില്‍ നിങ്ങള്‍ നിക്ഷേപകനായിരിക്കുന്നതു പോലെ ഡെറ്റ് ഫണ്ടുകളാണ് ഈ ബോണ്ടുകളിലെ നിക്ഷേപകര്‍. നിങ്ങള്‍ FDയില്‍ നിന്ന് പലിശ നേടുന്നതു പോലെ, ഡെറ്റ് ഫണ്ടുകള്‍ അവയുടെ ബോണ്ടിന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ആനുകാലികമായി പലിശ നേടും. നിക്ഷേപകര്‍ക്ക് FD യില്‍ നിന്ന് ലഭിക്കുന്ന പലിശ ഫിക്സഡ് ആണ്. എന്നാല്‍, ഈ
കൂടുതല്‍ വായിക്കൂ