ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടോ?

ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടോ?

ബാങ്കുകള്‍ സേവിങ്ങ്സുകളുടെയും വായ്പകളുടെയും ബിസിനസിലും മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്‍വെസ്റ്റ്‌മെന്‍റുകളിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്.  നിങ്ങള്‍ നിങ്ങളുടെ പണം സേവിങ്ങ്സ് അക്കൗണ്ടിലോ ഫിക്സഡ് ഡിപ്പോസിറ്റിലോ ഇടുമ്പോള്‍, നിങ്ങള്‍ സേവിങ്ങ്സ് നടത്തുകയാണ് ചെയ്യുന്നത്. എന്നാല്‍, നിങ്ങളുടെ പണം മ്യൂച്വല്‍ ഫണ്ടുകളില്‍ ഇടുമ്പോള്‍ നിങ്ങള്‍ നിക്ഷേപമാണ് നടത്തുന്നത്. ബാങ്കിങ്ങും മ്യൂച്വല്‍ ഫണ്ടുകളും പൂര്‍ണമായും രണ്ട് വ്യത്യസ്ത ബിസിനസുകളാണ്. ഇവയ്ക്ക് പ്രവൃത്തിമണ്ഡലവുമായും സംഘടനാപരമായും ബന്ധപ്പെട്ട നിശ്ചിത വൈദഗ്ധ്യം ആവശ്യമുണ്ട്. ബാങ്കുകള്‍ RBIയുടെയും മ്യൂച്വല്‍ ഫണ്ടുകള്‍ SEBIയുടെയും റെഗുലേഷനുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും കോര്‍പറേറ്റ് ബാങ്കിങ്ങിന്‍റെയും മ്യൂച്വല്‍ ഫണ്ടുകളുടെയും ബിസിനസില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചാല്‍, അതിന് ബന്ധപ്പെട്ട അതാത് റെഗുലേറ്റര്‍മാരില്‍ നിന്ന് പ്രത്യേകം ലൈസന്‍സുകള്‍ നേടണം.

ചില ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസിലും ഏര്‍പ്പെട്ടിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ബാങ്കും മ്യൂച്വല്‍ ഫണ്ടും പ്രവര്‍ത്തനപരമായി ബന്ധങ്ങളൊന്നും ഇല്ലാത്ത രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളാണ്. അതിനാല്‍, ബാങ്കിന്‍റെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതായിരിക്കുന്നതു കൊണ്ടു മാത്രം റിട്ടേണുകള്‍ക്ക് ഗ്യാരണ്ടി ഉണ്ടാകണമെന്നില്ല.

ഭൂരിഭാഗം ബാങ്കുകളും, മ്യൂച്വല്‍ ഫണ്ട് അടക്കമുള്ള പല ഫിനാന്‍ഷ്യല്‍ സ്കീമുകളുടെയും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ആയിട്ടായിരിക്കും പ്രവര്‍ത്തിക്കുന്നത്. തങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട മ്യൂച്വല്‍ ഫണ്ടുകളുടെ ഡിസ്ട്രിബ്യൂഷനുള്ള  ഒരു സെയില്‍സ് ചാനല്‍ ആയിട്ടായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. അതിനാല്‍, മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കണം എന്ന ചോദ്യവുമായി ബാങ്കുകളെ സമീപിക്കാം എന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാ ഫണ്ടുകളും വില്‍ക്കുന്ന സ്ഥാപനമായിരിക്കില്ല ബാങ്കുകള്‍ എന്ന കാര്യം ഓര്‍ത്തിരിക്കണം.

443

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??