നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശരിയായ SIP തുക തിരഞ്ഞെടുക്കുക

നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശരിയായ SIP തുക തിരഞ്ഞെടുക്കുക zoom-icon

SIP (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ചിട്ടയായ രീതിയാണ്. ഈ പ്ലാനിൽ, ഒരു നിക്ഷേപകന് നിശ്ചിത ഇടവേളയിൽ (പ്രതിവാരം, പ്രതിമാസം അല്ലെങ്കിൽ ത്രൈമാസം) മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ (അവരുടെ സ്വന്തം ഇഷ്ടപ്രകാരം) ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ കഴിയും. ഒരു SIP-യിൽ, നിക്ഷേപകൻ നിക്ഷേപിക്കുന്ന തുക തീരുമാനിക്കാനും അസറ്റ് മാനേജ്മെന്റ് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന SIP തീയതി തിരഞ്ഞെടുക്കാനും കഴിയും. 

SIP എന്നത് നിക്ഷേപ ഉൽപ്പന്നമല്ല, മറിച്ച് മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാനുള്ള ഒരു രീതിയാണ് എന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, മിനിമം SIP തുക 500 രൂപയിലാണ് ആരംഭിക്കുന്നത്. മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം ലംപ്സം വഴിയുള്ളതാണ്. അവിടെ നിങ്ങൾ ഒരു തവണ മാത്രം മൊത്തത്തിലുള്ള നിക്ഷേപം നടത്തുന്നു. 

SIP ആയി നിക്ഷേപിക്കേണ്ട തുക നിശ്ചയിക്കുക എന്നതാണ് ആദ്യ ഘട്ടം. ഒരു വ്യക്തി തന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അവ മുൻഗണനാ ക്രമത്തിലാക്കുകയും വേണം. നിക്ഷേപം ആരംഭിക്കുന്നതിന് നിങ്ങളുടെ ലക്ഷ്യങ്ങളെ മൂന്ന് വലിയ ബക്കറ്റുകളായി തരംതിരിക്കുക: ദീർഘകാലയളവ്, ഇടത്തരം കാലയളവ്, ഹ്രസ്വകാല കാലയളവ്എന്നിങ്ങനെ. 

ദീർഘകാല ലക്ഷ്യങ്ങൾ സാധാരണയായി 5 വർഷത്തിൽ കൂടുതൽ അകലെയുള്ളതാണ്. 5 വർഷത്തിലോ അതിൽ കുറഞ്ഞ കാലയളവിലോ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളെ ഇടത്തരം-കാലയളവിലുള്ള ലക്ഷ്യങ്ങളായി

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??