അതെ, ഇക്വിറ്റി, ഡെറ്റ്, മണി മാര്‍ക്കറ്റ്, ഹൈബ്രിഡ് എന്നിങ്ങനെ നിരവധി തരം മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ഉണ്ട്. അതിനു പുറമേ നൂറു കണക്കിന് സ്കീമുകള്‍ മാനേജ് ചെയ്യുന്ന നിരവധി മ്യൂച്വല്‍ ഫണ്ടുകളും ഇന്ത്യയിലുണ്ട്. അതിനാല്‍, ഒരു നിശ്ചിത സ്കീം തീരുമാനിക്കാന്‍ പലര്‍ക്കും സങ്കീര്‍ണതയും ആശയക്കുഴപ്പവും ഉണ്ടാകാം.
നിക്ഷേപിക്കാന്‍ ഒരു സ്കീം തെരഞ്ഞെടുക്കുന്നത് നിക്ഷേപകന്‍റെ മനസ്സിലെ അവസാന വിഷയമായിരിക്കണം. അതിനു മുമ്പ്, ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ പിന്നീട് ഒഴിവാക്കാന്‍ സഹായിക്കുന്ന നിരവധി സുപ്രധാന ചുവടുകള്‍ ഉണ്ട്.
ഒരു നിക്ഷേപകന് ആദ്യം തന്നെ ഒരു നിക്ഷേപ ലക്ഷ്യം ഉണ്ടായിരിക്കണം. ഉദാഹരണത്തിന് റിട്ടയര്‍മെന്‍റ് പ്ലാനിങ്ങ് അല്ലെങ്കില്‍ വീടു പുതുക്കല്‍ എന്നിങ്ങനെയുള്ളവ. എത്ര കണ്ട് റിസ്ക് എടുക്കാന്‍ കഴിയുമെന്ന് അറിയുന്നതിനോടൊപ്പം തന്നെ അതിന് എത്ര പണവും എത്ര കാലവും വേണ്ടി വരുമെന്നും ഉള്ള രണ്ട് തീരുമാനങ്ങള്‍ നിക്ഷേപകന്‍ എടുക്കണം.
മറ്റൊരു വാക്കിൽ പറഞ്ഞാല്‍, നിക്ഷേപകന്‍റെ ലക്ഷ്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍, റിസ്ക് പ്രൊഫൈല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫണ്ടിന്‍റെ തരം ശുപാര്‍ശ ചെയ്യുന്നത്. ഉദാഹരണത്തിന്, ഇക്വിറ്റി അല്ലെങ്കില്‍ ഹൈബ്രിഡ് അല്ലെങ്കില്‍ ഡെറ്റ്. അതിനു ശേഷം മാത്രമാണ് ട്രാക്ക് റെക്കോര്‍ഡ്, പോര്‍ട്ട്‌ഫോളിയോ അനുയോജ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ നിശ്ചിത സ്കീമുകള്‍ തെരഞ്ഞെടുക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, തുടക്കത്തില്‍ തന്നെ നിക്ഷേപ ലക്ഷ്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നാല്‍, ടുവിൽ ഫണ്ട് തെരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പവും വളരെയധികം കുറഞ്ഞിരിക്കും എന്നര്‍ത്ഥം.