മികച്ച വരുമാനത്തിന് റിസ്കുകള്‍ വൈവിധ്യവല്‍ക്കരിക്കണം

Video

റിസ്കുകള്‍ നിയന്ത്രിക്കാന്‍ കഴിയും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് മികച്ച വരുമാനം നേടാനും കഴിയും.

നിക്ഷേപങ്ങളില്‍ “റിസ്ക്‌” എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, നിക്ഷേപകരായ നിങ്ങളുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയരും... “എന്‍റെ പണം സുരക്ഷിതമായിരിക്കുമോ?” “എനിക്ക് എത്ര റിട്ടേണ്‍ ലഭിക്കും?” “എനിക്ക് ആവശ്യം വരുമ്പോള്‍ എന്‍റെ പണം തിരികെ ലഭിക്കുമോ?”... ഇതെല്ലാം ന്യായമായ ചോദ്യങ്ങള്‍ തന്നെയാണ്. മ്യൂച്വല്‍ ഫണ്ടുകളെ മികച്ച രീതിയില്‍ മനസ്സിലാക്കാന്‍, നമുക്ക് മൂന്ന്‍ കോണുകളില്‍ നിന്ന് ഇവയെ നോക്കാം.

പ്രൊഫഷണല്‍ ഫണ്ട് മാനേജ്മെന്‍റ് – മ്യൂച്വല്‍ ഫണ്ടുകള്‍ പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാര്‍ മാനേജ് ചെയ്യുകയും ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് അവരുടെ ഗവേഷണവും വൈദഗ്ധ്യവും നേട്ടമാകുകയും ചെയ്യും. ഇത് റിസ്ക്‌ പൂര്‍ണമായും ഇല്ലാതാക്കില്ലെങ്കിലും തീര്‍ച്ചയായും കുറയ്ക്കും.

ഡൈവേഴ്സിഫിക്കേഷന്‍ - മ്യൂച്വല്‍ ഫണ്ടുകള്‍ വിവിധ സെക്യൂരിറ്റികളടങ്ങിയ ഒരു കൂടയില്‍ നിക്ഷേപിക്കും. ഒരു നിശ്ചിത സെക്യൂരിറ്റിയുടെ പെര്‍ഫോമന്‍സ് കുറഞ്ഞിരുന്നാല്‍ പോലും ഡൈവേഴ്സിഫിക്കേഷന്‍ ആ റിസ്ക്‌ കുറയ്ക്കും.

നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തിന് അനുയോജ്യമായ സ്കീം തെരഞ്ഞെടുക്കണം – തെരഞ്ഞെടുത്ത ഫണ്ടുമായി നിക്ഷേപ കാലയളവ് ചേരുന്നുണ്ടെങ്കില്‍, തീര്‍ത്തും ഹ്രസ്വകാലത്തിലുള്ള കയറ്റിറക്കങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നിങ്ങളെ സുരക്ഷിതമാക്കാന്‍ കഴിയും. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിച്ചാല്‍, വിപണിയിലെ ഹ്രസ്വകാല കയറ്റിറക്കങ്ങള്‍ അതിനെ ബാധിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലം കൊണ്ട് ഇക്വിറ്റികളുമായി ബന്ധപ്പെട്ട ദീര്‍ഘകാല റിട്ടേണുകള്‍ നിങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യത കൂടും

മ്യൂച്വല്‍ ഫണ്ടുകളുടെ പരസ്യങ്ങളില്‍ പതിവായി വരാറുള്ള ബാധ്യതാ നിരാകരണം കാരണം മ്യൂച്വല്‍ ഫണ്ട് എന്നാല്‍ റിസ്ക്‌ നിറഞ്ഞതാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ നിക്ഷേപകരുടെ സുരക്ഷ ഉറപ്പു നല്‍കുന്ന കര്‍ശനമായ നിയന്ത്രണങ്ങളും പ്രൊഫഷണല്‍ ഫണ്ട് മാനേജ്മെന്‍റും ഡൈവേഴ്സിഫിക്കേഷനും റിസ്ക്‌ ഏറിയ പങ്കും കുറയ്ക്കും എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് സുപ്രധാനമാണ്‌.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??