ദീർഘകാല നിക്ഷേപം എന്നാൽ റിസ്ക് കുറവാണെന്നാണോ അർത്ഥം?

ദീർഘകാല നിക്ഷേപം എന്നാൽ റിസ്ക് കുറവാണെന്നാണോ അർത്ഥം? zoom-icon

മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ഉചിതമായ കാലയളവ് ആവശ്യമാണ്‌. ശരിയായ കാലയളവില്‍, നിക്ഷേപം പ്രതീക്ഷിച്ച നിക്ഷേപ റിട്ടേണ്‍ ലഭിക്കാനുള്ള മികച്ച അവസരം നല്‍കുമെന്നു മാത്രമല്ല, നിക്ഷേപത്തിലെ റിസ്ക്‌ കുറയ്ക്കുകയും ചെയ്യും.

അപ്പോള്‍ “റിസ്ക്‌” എന്നാല്‍ എന്താണ്? റിസ്ക്‌ എന്നാല്‍, ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍, നിക്ഷേപ പെര്‍ഫോമന്‍സിന്‍റെ ചാഞ്ചാട്ടവും നിക്ഷേപ മൂലധനത്തിന് മൂല്യശോഷണം സംഭവിക്കാനുള്ള സാധ്യതയുമാണ്‌. ദീര്‍ഘകാലം നിക്ഷേപം തുടരുന്നതിലൂടെ, ചില വര്‍ഷങ്ങളില്‍ ലഭിക്കുന്ന കുറഞ്ഞ/നെഗറ്റീവ് റിട്ടേണുകളും ചില വര്‍ഷങ്ങളില്‍ ലഭിക്കുന്ന മികച്ച റിട്ടേണുകളും ഒത്തുചേരുമ്പോള്‍ തീര്‍ത്തും ന്യായമായ ശരാശരി റിട്ടേണുകള്‍ നല്‍കും. അതിനാല്‍, വര്‍ഷംതോറും മാറിക്കൊണ്ടിരിക്കുന്ന റിട്ടേണുകളുടെ ശരാശരിയിലൂടെ കൂടുതല്‍ സുസ്ഥിരമായ ദീര്‍ഘകാല റിട്ടേണ്‍ നിക്ഷേപകര്‍ക്ക് നേടാം.

ഓരോ അസെറ്റ് ക്ലാസിനും അതു പോലെ തന്നെ മ്യൂച്വല്‍ ഫണ്ട് കാറ്റഗറിക്കും ശുപാര്‍ശ ചെയ്യുന്ന കാലയളവില്‍ മാറ്റമുണ്ടായിരിക്കും. ഒരു നിക്ഷേപ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരു സാമ്പത്തിക വിദഗ്ധനെ സമീപിക്കുകയും സ്കീമുമായി ബന്ധപ്പെട്ട രേഖകൾ വായിക്കുകയും ചെയ്യുക.

445
479

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??