എസ്‌ഐ‌പിയിലുള്ള 2 വർഷത്തെ കാലതാമസം നിങ്ങൾക്ക് എങ്ങനെയാണ് വലിയ നഷ്ടമുണ്ടാക്കുക

എസ്‌ഐ‌പിയിലുള്ള 2 വർഷത്തെ കാലതാമസം നിങ്ങൾക്ക് എങ്ങനെയാണ് വലിയ നഷ്ടമുണ്ടാക്കുക zoom-icon

സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം ആശങ്കയുണ്ടാക്കുന്നതാണ്, പ്രത്യേകിച്ചും നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ. എന്നിരുന്നാലും, പരീക്ഷിച്ചതും പരിശോധിക്കപ്പെട്ടതുമായ ഒരു നിക്ഷേപ തന്ത്രമുണ്ട്. അത് സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം ലളിതവും എളുപ്പവുമാക്കുക മാത്രമല്ല, ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും: അതാണ് എസ്ഐപികൾ അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ. 

കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടുകളിൽ ചെറിയ തുക നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി) നിങ്ങളെ അനുവദിക്കുന്നു. സ്ഥിരമായി ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കോംപൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്താൻ എസ്ഐപികൾക്ക് നിങ്ങളെ സഹായിക്കാനാകും. 

ഓരോ മാസവും മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുന്ന ചെറിയ തുകയ്ക്ക് കാലക്രമേണ ഒരു സുപ്രധാന നിക്ഷേപ പോർട്ട്ഫോളിയോ ആയി വളരാനുള്ള സാധ്യതയുണ്ട്. നിക്ഷേപത്തിന് തടസ്സങ്ങളില്ലാത്തതും അച്ചടക്കത്തോടെയുള്ളതുമായ സമീപനം തേടുന്നവർക്ക് എസ്‌ഐ‌പികൾ മികച്ച നിക്ഷേപ മാർഗ്ഗമാണ്. ഉൽപ്പന്നത്തിന്റെ/സ്‌കീമിന്റെ അനുയോജ്യത സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ഉറപ്പില്ലെങ്കിൽ, ഒരു മ്യൂച്വൽ ഫണ്ട് വിദഗ്ധനിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.

മിക്കപ്പോഴും, ആളുകൾ എസ്‌ഐ‌പികളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നു. കാരണം ഇത് വളരെ സങ്കീർണ്ണമാണെന്നാണ് അവർ കരുതുന്നത്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് മനസ്സിലാക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്, അതുകൊണ്ട് അവർ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുന്നു. 

എന്നിരുന്നാലും, നിങ്ങളുടെ ഇൻവെസ്റ്റ്മെന്റിന്റെ കോസ്റ്റ് ഓഫ് ഡിലേ വളരെ വലുതായിരിക്കും!

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??