പതിവായി എന്‍റെ നിക്ഷേപങ്ങള്‍ എങ്ങനെയാണ് ട്രാക്ക് ചെയ്യുന്നത്?

പതിവായി എന്‍റെ നിക്ഷേപങ്ങള്‍ എങ്ങനെയാണ് ട്രാക്ക് ചെയ്യുന്നത്? zoom-icon

തങ്ങളുടെ നിക്ഷേപങ്ങളുടെ പുരോഗതി എങ്ങനെയാണ് ട്രാക്ക് ചെയ്യുക എന്ന് നിക്ഷേപകര്‍ മിക്കപ്പോഴും ചിന്തിക്കാറുണ്ട്.

ക്രിക്കറ്റ് മാച്ചില്‍ ഒരു ടാര്‍ഗറ്റ് ചെയ്സ് ചെയ്യുന്നതു പോലെയാണ് ഇത്. ഒരു ക്രിക്കറ്റ് മാച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് എത്ര റണ്ണുകള്‍, എത്ര വിക്കറ്റ്, എത്ര ഓവര്‍ എന്ന സമവാക്യം അറിയാന്‍ കഴിയും.

ഇതു പോലെ തന്നെയാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിക്ഷേപം നടത്തുന്നതും. സാമ്പത്തിക ലക്ഷ്യങ്ങളെ നിങ്ങളുടെ ടാര്‍ഗറ്റ് സ്കോര്‍ ആയി കരുതണം-

  1. ഇതു വരെ നിങ്ങള്‍ സമ്പാദിച്ച തുകയാണ് നിങ്ങള്‍ ഇതു വരെ സ്കോര്‍ ചെയ്ത റണ്ണുകള്‍.
  2. ഇനിയും സമ്പാദിക്കേണ്ട തുകയാണ് എടുക്കേണ്ട റണ്ണുകള്‍. നിങ്ങള്‍ക്കുള്ള സമയമാണ് അവശേഷിക്കുന്ന ഓവറുകള്‍.
  3. വിക്കറ്റുകളുടെ കണ്ടീഷനും ബൗളര്‍മാരുടെ കഴിവും വിവിധ റിസ്കുകളുമായി താരതമ്യം ചെയ്യാവുന്നതാണ് – അത് ദേശീയ അല്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയുമായും ആഗോള മൂലധന ഒഴുക്കുകളുമായും രാജ്യത്തെ രാഷ്ട്രീയ അവസ്ഥയുമായും നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, നികുതികള്‍ എന്നിങ്ങനെയുള്ളവയുടെ മാറ്റങ്ങളുമായും ബന്ധപ്പെട്ടതാകാം.
  4. ഇവിടെ സ്കോര്‍ബോര്‍ഡ് എന്നത് ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ കാട്ടുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്‍റാണ്.
  5. ഈ സ്കോര്‍ബോര്‍ഡില്‍ നിങ്ങളുടെ നിക്ഷേപങ്ങളുടെ മൂല്യം ചെക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ ടൂളുകളും മൈബൈല്‍ ആപ്പുകളും ലഭ്യമാണ്.
450

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??