മറ്റ് നിക്ഷേപങ്ങളെപ്പോലെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമായ അസെറ്റ് അലോക്കേഷന്‍, സാമ്പത്തിക ലക്ഷ്യം, റിസ്ക് എടുക്കാനുള്ള സന്നദ്ധത, നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവ് എന്നിവയ്ക്ക് അനുസൃതമായാണ് ഒരു ETF തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ETF കൂട്ടിച്ചേര്‍ത്തു കൊണ്ട് ഏതു തരം അസെറ്റ് അലോക്കേഷനാണ് നിങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതും ETF തെരഞ്ഞെടുക്കുന്നതില്‍ സുപ്രധാനമാണ്. കാരണം, ഇക്വിറ്റികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ്, കമ്മോഡിറ്റികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത തരം അസെറ്റ് ക്ലാസുകള്‍ ETFല്‍ ലഭ്യമാണ്. അതിനാല്‍ ETFനു വേണ്ട അസെറ്റ് ക്ലാസ് ആദ്യം തീരുമാനിക്കണം.
അതിനു ശേഷം നിങ്ങള്‍ക്ക് കൈവരിക്കേണ്ട ഡൈവേഴ്സിഫിക്കേഷന്‍റെ തരവും നിങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്‍ഡെക്സും തീരുമാനിക്കണം. ഏറ്റവും കുറഞ്ഞ റിസ്കില്‍ പരമാവധി ഡൈവേഴ്സിഫിക്കേഷന്‍ കൈവരിക്കാന്‍ അനുയോജ്യമായ ഒരു വിശാലമായ മാര്‍ക്കറ്റ് ഇന്‍ഡെക്സ് ആണ് ETF ട്രാക്ക് ചെയ്യുന്നത്. നിങ്ങള്‍ക്ക് റിസ്ക് എടുക്കാന്‍ സന്നദ്ധതയും നിശ്ചിത മാര്‍ക്കറ്റ് സെഗ്മെന്‍റുകള്‍, സെക്ടറുകള്‍ അല്ലെങ്കില്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി നിക്ഷേപം നടത്താന്‍ ആഗ്രഹവും ഉണ്ടെങ്കില്‍ ഒരു നിശ്ചിത ETF തെരഞ്ഞെടുക്കണം. ETF നിങ്ങള്‍ക്ക് നല്‍കുന്ന എക്സ്പോഷര്‍ അതിന്‍റെ പോര്‍ട്ട്‌ഫോളിയോ നോക്കി മനസ്സിലാക്കണം.
നിങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന അസെറ്റ് ക്ലാസിലും മാര്‍ക്കറ്റ് സെഗ്മെന്‍റിലും കുറഞ്ഞ ട്രാക്കിങ്ങ് എറര്‍ ഉള്ള ETFകള്‍ തെരഞ്ഞെടുക്കണം. വിരളമായി ട്രേഡ് ചെയ്യുന്ന ETFകള്‍ ഒഴിവാക്കണം. കാരണം, അവയ്ക്ക് വലിയ
കൂടുതല്‍ വായിക്കൂ