1964ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് തുടക്കം കുറിച്ച ശേഷം ഇതു വരെ ഏകദേശം 17.37 ലക്ഷം കോടി രൂപയുടെ (2017 ജനുവരി 31 വരെയുള്ള കണക്കു പ്രകാരം) അസെറ്റുകള്‍ മാനേജ് ചെയ്യുന്ന അളവിലേക്ക് അത് വളരുകയുണ്ടായി.
ശക്തമായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, മികച്ച റെഗുലേഷന്, ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്തമായ അസെറ്റ് മാനേജര്‍മാരുടെ കടന്നു വരവ് എന്നിവ ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ ഇഷ്ടപ്പെട്ട അസെറ്റ് ക്ലാസ് എന്ന നിലയിലുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ സ്വീകാര്യത വര്‍ധിപ്പിച്ചു.
ഓരോ വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകരുടെയും ശരാശരി നിക്ഷേപം 68,086 രൂപയാണെന്ന് അറിയുമ്പോഴാണ്, വളരുന്ന ഇന്ത്യന്‍ മധ്യവര്‍ഗങ്ങളാണ് ഈ അസെറ്റ് ക്ലാസ് ഇരു കൈയും നീട്ടി സ്വീകരിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയും
ഇന്ത്യയില്‍ ഇന്ന് 42 അസെറ്റ് മാനേജ്മെന്റ് കമ്പനികള്‍ (AMC) ഉണ്ട്. ഇവ മ്യൂച്വല്‍ ഫണ്ടുകളെയും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനെയും കുറിച്ച് ബോധവല്‍ക്കരിക്കാനും ഇവയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഊര്‍ജിത ശ്രമങ്ങളാണ് നടത്തുന്നത്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ ഇന്ത്യയില്‍ ഓരോ മാസവും ഏകദേശം 4000 കോടി രൂപ നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിശ്വാസ്യതയുടെയും ജനപ്രിയതയുടെയും മറ്റൊരു അടയാളമാണ്.
മ്യൂച്വല്‍ ഫണ്ടുകളിലെ 83% നിക്ഷേപങ്ങളും ഇന്ത്യയിലെ മുന്‍നിരയിലുള്ള 15 നഗരങ്ങളിലെ നിക്ഷേപകരാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള ബോധവല്‍ക്കരണവും സ്വീകാര്യതയും വിശാലമാക്കാനുള്ള ഗൗരവതരമായ ശ്രമങ്ങള്‍ ഈ വ്യവസായം കൈക്കൊണ്ടിരിക്കുകയാണ്.
(അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഓഫ് ഇന്ത്യ നല്കിയ കണക്കുകള്‍).