റിസ്ക്‌ മാനേജ് ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെയാണ് സഹായകമാകുന്നത്?

റിസ്ക്‌ മാനേജ് ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെയാണ് സഹായകമാകുന്നത്? zoom-icon

റിസ്കുകള്‍ പല രൂപങ്ങളില്‍ സംഭവിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു കമ്പനിയുടെ ഓഹരി ഉണ്ടെങ്കില്‍, അതില്‍ പ്രൈസ് റിസ്ക്‌ ഉണ്ട് അല്ലെങ്കില്‍ മാര്‍ക്കറ്റ് റിസ്ക്‌ ഉണ്ട് അല്ലെങ്കില്‍ കമ്പനി സ്പെസിഫിക് റിസ്ക്‌ ഉണ്ട്. മേല്‍പറഞ്ഞ ഏതെങ്കിലും ഒരു കാരണം കൊണ്ട് അല്ലെങ്കില്‍ അവയെല്ലാം കൊണ്ട് കമ്പനിയുടെ ഓഹരി ഇടിയുകയോ തകരുകയോ ചെയ്യാം.

എന്നാല്‍, ഒരു മ്യൂച്വല്‍ ഫണ്ടില്‍, ഒരു പ്രത്യേക പോര്‍ട്ട്‌ഫോളിയോയില്‍ നിരവധി സെക്യൂരിറ്റികള്‍ ഉണ്ടായിരിക്കും. ഇതിനെയാണ് “ഡൈവേഴ്സിഫിക്കേഷന്‍”. എന്ന്‍ വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്ന് ഡൈവേഴ്സിഫിക്കേഷന്‍ ആണ്. ഒന്നിന്‍റെ അല്ലെങ്കില്‍ ചില സെക്യൂരിറ്റികളുടെ വിലയില്‍ ഇടിവുണ്ടായാലും അത് പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനത്തെ ഭയപ്പെടുത്തും വിധം ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കും.

മനസ്സില്‍ ഓര്‍ത്തിരിക്കേണ്ട മറ്റൊരു സുപ്രധാന റിസ്ക്‌ ലിക്വിഡിറ്റി റിസ്ക്‌ ആണ്. എന്താണ് ലിക്വിഡിറ്റി ? ഒരു അസെറ്റ് ലളിതമായി പണമാക്കി മാറ്റാനുള്ള മാര്‍ഗമാണ് ലിക്വിഡിറ്റി. ഉദാഹരണത്തിന് 10 വര്‍ഷം ലോക്ക്-ഇന്‍ ആയ ഒരു നിക്ഷേപത്തില്‍ ഒരാള്‍ നിക്ഷേപിച്ചു. അവര്‍ക്ക് 3 ആം വര്‍ഷം പണം ആവശ്യമായി വന്നു എന്ന് അനുമാനിക്കുക. അപ്പോഴാണ്‌ ലിക്വിഡിറ്റി പ്രശ്നം തല പൊക്കുന്നത്. ഈ ഘട്ടത്തില്‍ പണം തിരിച്ചു ലഭിക്കുക ആണ് പ്രധാനം. അല്ലാതെ റിട്ടേണ്‍ ആയിരിക്കില്ല. റെഗുലേഷനുകളും ഘടനയും കൊണ്ട് ഗംഭീരമായ ലിക്വിഡിറ്റിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു നിക്ഷേപകന് ലളിതമായി നിക്ഷേപിക്കാനും അത്രയും ലളിതമായിത്തന്നെ പണമാക്കിമാറ്റാനും കഴിയും വിധമാണ് പോര്‍ട്ട്‌ഫോളിയോകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

445
479

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??