ആസ്തി വിഭാഗം, നഷ്ടസാധ്യതകൾ, നിക്ഷേപിക്കുന്ന തുക, ലിക്വിഡിറ്റി എന്നിവയുടെ കാര്യത്തിൽ അവർ വളരെ വിപുലമായി വാഗ്ദാനം ചെയ്യുന്നതിനാൽ മ്യൂച്വൽ ഫണ്ടുകൾ ഒരു സൗകര്യപ്രദമായ നിക്ഷേപ മാർഗ്ഗമാണ്. എന്നിരുന്നാലും, ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഒരു മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനുള്ള ആദ്യ ചുവട് വെയ്ക്കുക എന്നത് പ്രയാസകരമാകാം. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ ചില അടിസ്ഥാനപരമായ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ ഉപയോഗിച്ച് സജ്ജീകരിക്കാൻ കഴിയും.
നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്:
- നഷ്ടം സഹിക്കാനുള്ള നിങ്ങളുടെ ശേഷി മനസിലാക്കുക: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ എടുക്കാൻ തയ്യാറാകുന്ന നഷ്ടസാധ്യതയുടെ അളവാണ് നിങ്ങളുടെ നഷ്ടസാധ്യതയോടുള്ള സഹിഷ്ണുത അഥവാ റിസ്ക് ടോളറൻസ്. നിങ്ങളുടെ നിക്ഷേപങ്ങൾക്കായി നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന നഷ്ടസാധ്യതയുടെ അളവ് നിർണ്ണയിക്കുമ്പോൾ, അനുയോജ്യമായ ഫണ്ടുകളുടെ തരങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഉയർന്ന നഷ്ടസാധ്യത താങ്ങാനുള്ള ശേഷിയുണ്ടെങ്കിൽ, ഇക്വിറ്റികളിൽ പരമാവധി വിഹിതം നൽകാം. അതേസമയം നിങ്ങൾ നഷ്ടസാധ്യതയിൽ താൽപ്പര്യമില്ലാത്ത നിക്ഷേപകനാണെങ്കിൽ ഡെറ്റ് ഫണ്ടുകളാണ് കൂടുതൽ അനുയോജ്യം.
- ലക്ഷ്യങ്ങൾ തിരിച്ചറിയൽ: മറ്റെല്ലാ ഭാവി തീരുമാനങ്ങളും ലക്ഷ്യങ്ങൾക്ക് അനുകൂലമായിരിക്കും എന്നതിനാൽ അവ ഒരു നിർണ്ണായക ഘടകമാണ്. ലക്ഷ്യങ്ങളിലൂടെ, നിക്ഷേപിക്കുന്നതിന്റെ മറ്റ് നിരവധി ഗുണങ്ങൾക്കൊപ്പം നിക്ഷേപ തുകയും സമയപരിധിയും നിങ്ങൾക്ക് തീരുമാനിക്കാം. കൂടാതെ, നിങ്ങളുടെ ലക്ഷ്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട്, ഓരോ മ്യൂച്വൽ ഫണ്ടും