ഒരു സ്കീമിനുള്ള റിസ്ക്-ഒ-മീറ്റർ എങ്ങനെയാണ് കണക്കാക്കുന്നത്?

How is the Riskometer for a scheme is derived? zoom-icon

റിസ്ക്-ഒ-മീറ്റർ മ്യൂച്വൽ ഫണ്ട് സ്കീമിനായി നിങ്ങൾക്ക് 'റിസ്കിന്റെ’ ഒരു പരിപൂർണമായ ചിത്രം നൽകാൻ ശ്രമിക്കുന്നു. മ്യൂച്വൽ ഫണ്ട് സ്കീമിലുള്ള ഓരോ അസറ്റ് ക്ലാസിലും റിസ്ക് സ്കോർ നൽകിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. ഓരോ ഡെറ്റിനും ഇക്വിറ്റി ഇൻസ്ട്രുമെന്റിനും മ്യൂച്വൽ ഫണ്ട് പോർട്ട്‌ഫോളിയോകളിൽ കാണപ്പെടുന്ന പണം, സ്വർണം, മറ്റ് ഫിനാൻഷ്യൽ ഇൻസ്ട്രുമെന്റുകൾ എന്നിവ പോലുള്ള മറ്റ് ആസ്തികൾക്കും ഒരു പ്രത്യേക റിസ്ക് മൂല്യം നൽകിയിട്ടുണ്ട്.

ഇക്വിറ്റികളുടെ കാര്യത്തിൽ, പോർട്ട്ഫോളിയോയിലെ ഓരോ സ്ഥാനത്തിനും മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു റിസ്ക് സ്കോർ നൽകിയിരിക്കുന്നു:

  1. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ: സ്മോൾ ക്യാപ് സ്റ്റോക്കുകൾ മിഡ് ക്യാപ് സ്റ്റോക്കുകളേക്കാൾ കൂടുതൽ നഷ്ടസാധ്യതയുള്ളവയാണ്, അതേപോലെ അവ ലാർജ്-ക്യാപ് സ്റ്റോക്കുകളേക്കാൾ നഷ്ടസാധ്യതയുള്ളവയാണ്. ഓരോ ആറ് മാസത്തിലും ഓരോന്നിന്റെയും റിസ്ക് മൂല്യം പുതുക്കുന്നു.
  2. അസ്ഥിരത: വലിയതോതിലുള്ള ദൈനംദിന വില ഏറ്റക്കുറച്ചിലുകളുള്ള സ്റ്റോക്കുകൾക്ക് ഉയർന്ന റിസ്ക് മൂല്യം നൽകുന്നു. ഒരു സ്റ്റോക്കിന്റെ കഴിഞ്ഞ രണ്ട് വർഷത്തെ വിലയിലുള്ള മാറ്റങ്ങളിൽ നിന്നാണ് ഇത് കണക്കാക്കുന്നത്.
  3. ഇംപാക്റ്റ് കോസ്റ്റ് (ലിക്വിഡിറ്റി) (Liquidity)1: കുറഞ്ഞ ട്രേഡിംഗ് വോള്യങ്ങളുള്ള സ്റ്റോക്കുകൾ വലിയ ഇടപാടുകളിൽ ഗണ്യമായ വില മാറ്റങ്ങൾ നേരിടുന്നു. ഇത് ഇംപാക്റ്റ് കോസ്റ്റും അനുബന്ധ റിസ്ക് മൂല്യവും ഉയർത്തുന്നു. ഈ റിസ്ക് മൂല്യം വിലയിരുത്തുന്ന നിലവിലെ മാസം ഉൾപ്പെടെ, മൂന്ന് മാസത്തെ ശരാശരി ഇംപാക്റ്റ് കോസ്റ്റിനെ
കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??