സാങ്കേതികവിദ്യയിലെ പുരോഗതി കൊണ്ട് സാമ്പത്തിക സേവന മേഖലയിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്ന് നിങ്ങൾക്ക് ഓൺലൈനിൽ പണം അടയ്ക്കാനും വാങ്ങല്‍ നടത്താനും നിക്ഷേപിക്കാനും കഴിയും.
സ്വാഭാവികമായും ഇത്, ഭൗതിക രൂപത്തില്‍ നിലവിലില്ലാത്തതും എളുപ്പത്തിൽ വ്യാപാരം ചെയ്യാനാവുന്നതുമായ വെർച്വൽ അസറ്റുകൾ പോലെയുള്ള പുതിയ കാല ഡിജിറ്റൽ ട്രെൻഡുകളിലേക്കും നയിച്ചു. അവ സർക്കാരോ കേന്ദ്ര ബാങ്കോ രൂപപ്പെടുത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവയല്ല. അതിനാൽ തന്നെ, അവ പണമായോ നിയമപരമായ കരാര്‍ ആയോ ഉപയോഗിക്കാൻ കഴിയുകയുമില്ല. എന്നിരുന്നാലും, ഇനി പറയുന്നതു പോലെയുള്ള ചില അപകട സാധ്യതകളും ഉണ്ട്:
- ഈ ഡിജിറ്റല്‍ അസറ്റുകളുടെ മൂല്യം ഒരു യഥാര്‍ത്ഥ അസറ്റുമായി കൂട്ടിയിണക്കാന്‍ കഴിയില്ല. അതിന്‍റെ ഫലമായി, അവയുടെ മൂല്യങ്ങള്‍ - അതിന്‍റെ ഫലമായുണ്ടായ നിങ്ങളുടെ നിക്ഷേപവും – വലിയ തോതില്‍ ചാഞ്ചാട്ടത്തിന് വിധേയമാകാം.
- വിര്‍ച്വല്‍ അസറ്റുകള്‍ റെഗുലേറ്റ് ചെയ്യപ്പെടുന്നവയല്ല. സര്‍ക്കാര്‍ റെഗുലേഷനുകള്‍ ഇല്ലാത്തതിനാല്‍, നിക്ഷേപകര്‍ വഞ്ചിതരാകാനും അങ്ങനെ അവരുടെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
- നിലവില്‍, 2022-ലെ കേന്ദ്ര ബജറ്റ് പ്രകാരം വളരെ ഉയര്‍ന്ന അളവിലുള്ള നികുതിയും ഈ വെര്‍ച്വല്‍ അസറ്റുകളിന്മേല്‍ ചുമത്തിയിട്ടുണ്ട്.
എന്നാല്‍ ഇതുമായി താരതമ്യം ചെയ്‌താല്‍ മ്യൂച്വല്‍ ഫണ്ടുകള്‍, ഏതാണ്ട് 1924 മുതല്‍ ഇവിടെയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലുടനീളം, നിക്ഷേപകരുടെ സുരക്ഷയ്ക്കായി മ്യൂച്വല്‍ ഫണ്ടുകള്‍ നന്നായി റെഗുലേറ്റ് ചെയ്യുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ വ്യത്യസ്ത റിട്ടേണുകള്‍ക്കും റിസ്ക് ആവശ്യകതകള്‍ക്കും ഇണങ്ങും വിധം പര്യാപ്തമായ സ്കീമുകളും
കൂടുതല്‍ വായിക്കൂ