എക്സ്ചേഞ്ച് ട്രേഡഡ്‌ ഫണ്ട് (ETF) എന്നാല്‍ എന്ത്?

Video

ETF എന്ന എക്സ്ചേഞ്ച് ട്രേഡഡ്‌ ഫണ്ട്, റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പോലെയല്ല. ഇത് ഓഹരി വിപണിയിലെ ഒരു കോമണ്‍ സ്റ്റോക്ക് പോലെ ട്രേഡ് ചെയ്യാന്‍ കഴിയും.

ഒരു അംഗീകൃത ഓഹരി വിപണിയിലെ രജിസ്ട്രേഡ് ബ്രോക്കറിലൂടെ ETF യൂണിറ്റുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ETF യൂണിറ്റുകള്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി അതിന്‍റെ NAV വ്യത്യാസപ്പെടുകയും ചെയ്യും. ETF യൂണിറ്റുകള്‍ ഓഹരി വിപണിയില്‍ മാത്രമാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത് എന്നതിനാല്‍, ഏതെങ്കിലും നോര്‍മല്‍ ഓപ്പണ്‍ എന്‍ഡ്‌ ഇക്വിറ്റി ഫണ്ട് പോലെ അവ വാങ്ങാനും വില്‍ക്കാനും കഴിയില്ല. ഒരു പരിധിയും ഇല്ലാതെ ഒരു നിക്ഷേപകന് ആഗ്രഹിക്കുന്ന എണ്ണം യൂണിറ്റുകള്‍ ഓഹരി വിപണിയിലൂടെ വാങ്ങാന്‍ കഴിയും.

ലളിതമായി പറഞ്ഞാല്‍, ETFകള്‍ എന്നത് CNX നിഫ്റ്റി അല്ലെങ്കില്‍ BSE സെന്‍സെക്സ് എന്നിങ്ങനെയുള്ള ഇന്‍ഡെക്സുകള്‍ ട്രാക്ക് ചെയ്യുന്ന ഫണ്ടുകളാണ്. നിങ്ങള്‍ ഒരു ETF ഷെയറുകള്‍/യൂണിറ്റുകള്‍ വാങ്ങുമ്പോള്‍, നേറ്റീവ് ഇന്‍ഡെക്സിന്‍റെ യീല്‍ഡും റിട്ടേണും ട്രാക്ക് ചെയ്യുന്ന ഒരു പോര്‍ട്ട്‌ഫോളിയോയുടെ ഷെയറുകള്‍/യൂണിറ്റുകള്‍ വാങ്ങുന്നു എന്നാണ് അര്‍ത്ഥം. ETFഉം മറ്റ് തരം ഇന്‍ഡെക്സ് ഫണ്ടുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ETF അവയുടെ ബന്ധപ്പെട്ട ഇന്‍ഡെക്സ് ഔട്ട്‌പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കില്ല എന്നതാണ്. പകരം ആ ഇന്‍ഡെക്സിന്‍റെ പെര്‍ഫോമന്‍സ് അവ ലളിതമായി പ്രതിഫലിപ്പിക്കും. അവയുടെ മതിപ്പ് വിപണിയും കടന്നു പോകില്ല. വിപണിയുടെ ചലനങ്ങള്‍ക്ക് അനുസൃതമായിരിക്കും.

ETFകള്‍ക്ക് റെഗുലര്‍ മ്യൂച്വല്‍ ഫണ്ട് സ്കീമുകളേക്കാള്‍, ഉയര്‍ന്ന ഡെയിലി ലിക്വിഡിറ്റിയും കുറഞ്ഞ ഫീസും ആണ് എന്നതിനാല്‍, വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള ആകര്‍ഷണീയമായ ഒരു ബദല്‍ നിക്ഷേപ ഇടമാണ് ഇത്.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??