ഹൈബ്രിഡ് ഫണ്ട് എന്നാല്‍ എന്താണ്?

Video

നമ്മള്‍ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോള്‍, സന്ദര്‍ഭം, സമയം, നമ്മുടെ മാനസികാവസ്ഥ എന്നിവയ്ക്ക് അനുസൃതമായാണ് നമ്മള്‍ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ ഓഫീസിലെ ഉച്ചഭക്ഷണ സമയത്ത് എന്തെങ്കിലും അത്യാവശ്യ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കിലോ ബസില്‍/ട്രെയിനില്‍ കയറും മുമ്പ് ഭക്ഷണം കഴിക്കുമ്പോഴോ നാം കോംപോ ഭക്ഷണം തെരഞ്ഞെടുക്കും. അല്ലെങ്കില്‍ പ്രശസ്തമായ ഒരു കോംപോ ഭക്ഷണം ഉണ്ടെങ്കില്‍ മെനു പോലും നമ്മള്‍ നോക്കാതെ ഓര്‍ഡര്‍ ചെയ്യും. സ്വസ്ഥമായിരിക്കുമ്പോള്‍, മെനുവില്‍ നിന്ന് നമുക്ക് ഇഷ്ടമുള്ളത് നോക്കി ഓര്‍ഡര്‍ ചെയ്തു കഴിക്കുകയുമാകാം.

ഇതു പോലെ തന്നെയാണ്, ഒരു മ്യൂച്വല്‍ ഫണ്ടില്‍ ഓരോ നിക്ഷേപകനും വ്യത്യസ്തമായ സ്കീമുകളില്‍ നിന്ന് തെരഞ്ഞെടുത്ത് വ്യക്തിഗതമായി നിക്ഷേപിക്കണം. ഉദാഹരണത്തിന്, ഇക്വിറ്റി ഫണ്ട്, ഡെറ്റ് ഫണ്ട്, ഗോള്‍ഡ്‌ ഫണ്ട്, ലിക്വിഡ് ഫണ്ട് എന്നിങ്ങനെയുള്ളവ. അതേ സമയം കോംപോ ഭക്ഷണം പോലെ ചില സ്കീമുകള്‍ ഉണ്ട്. ഇവയെയാണ് ഹൈബ്രിഡ് സ്കീമുകള്‍ എന്നു വിളിക്കുന്നത്. മുമ്പ് ബാലന്‍സ്ഡ് ഫണ്ടുകള്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ ഹൈബ്രിഡ് സ്കീമുകള്‍ രണ്ടോ അതിലധികമോ അസെറ്റ് കാറ്റഗറികളിലാണ് നിക്ഷേപം നടത്തുന്നത്. അതിലൂടെ നിക്ഷേപകന് രണ്ടിന്‍റെയും നേട്ടം ആസ്വദിക്കാന്‍ കഴിയും. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ നിരവധി തരം ഹൈബ്രിഡ് ഫണ്ടുകള്‍ ഉണ്ട്. ഇതില്‍ രണ്ട് അസെറ്റുകളില്‍ നിക്ഷേപിക്കുന്ന സ്കീമുകള്‍ ഉണ്ട്. അതായത് ഇക്വിറ്റിയിലും

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??