മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മൂലധന ലാഭ നികുതിക്ക് വിധേയമായവയാണ്. നമ്മുടെ മ്യൂച്വല്‍ ഫണ്ട് ഹോള്‍ഡിങ്ങുകള്‍ (യൂണിറ്റുകള്‍) നാം പണമാക്കുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന ലാഭത്തിന്മേലാണ് ഇത് ഈടാക്കുന്നത്. ലാഭം എന്നാല്‍ വില്‍ക്കുന്ന തീയതിയിലേയും വാങ്ങുന്ന തീയതിയിലേയും സ്കീമിന്‍റെ നെറ്റ് അസെറ്റ് വാല്യുവിലെ (NAV) വ്യത്യാസമാണ് (വില്‍പന വില – വാങ്ങിയ വില). നിക്ഷേപം നിലനിര്‍ത്തുന്ന കാലഘട്ടത്തിന് അനുസൃതമായി മൂലധന ലാഭ നികുതി വീണ്ടും തരംതിരിച്ചിരിക്കുന്നു. ഇക്വിറ്റി ഫണ്ടുകള്‍ക്ക് (ഇക്വിറ്റി എക്സ്പോഷര്‍ >= 65% ഉള്ള ഫണ്ടുകള്‍) ഒന്നോ അതിലധികമോ വര്‍ഷമാണ് നിക്ഷേപം നിലനിര്‍ത്തേണ്ട ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്നത്. ഇവ ദീര്‍ഘകാല മൂലധന ലാഭ (LTCG) നികുതിക്ക് വിധേയമായിരിക്കും.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ജിത മൂലധന ലാഭം 1 ലക്ഷം രൂപയില്‍ അധികമാകുകയാണെങ്കില്‍ ഇക്വിറ്റി ഫണ്ടുകളിന്മേല്‍ 10% LTCG നികുതി ബാധകമായിരിക്കും. 1 ലക്ഷം രൂപ വരെയുള്ള നിങ്ങളുടെ ലാഭം നികുതി മുക്തമായിരിക്കും എന്നതാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങ് ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം. 2018 ജനുവരി 31 നു ശേഷം നടത്തിയ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. ഇക്വിറ്റി ഫണ്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ നേടുന്ന ലാഭം 15% ഹ്രസ്വകാല മൂലധന ലാഭ (STCG) നികുതിക്ക് വിധേയമാണ്.
നോണ്‍-ഇക്വിറ്റി ഫണ്ടുകളില്‍ (ഡെറ്റ് ഫണ്ടുകള്‍) 3 വര്‍ഷമോ അതിലധികമോ കാലം നിക്ഷേപം നിലനിര്‍ത്തുന്നതാണ് ദീര്‍ഘകാലം എന്ന് നിര്‍വചിച്ചിരിക്കുന്നത്. കൂടാതെ വില സൂചികയില്‍ ലിങ്ക് ചെയ്തിരിക്കുന്ന ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ 20% LTCG നികുതിക്ക് വിധേയമായിരിക്കും. അതായത് മൂലധന ലാഭം കണക്കാക്കുമ്പോള്‍ പണപ്പെരുപ്പത്തിന് അനുസൃതമായി വാങ്ങിയ വിലകള്‍ ക്രമീകരിക്കും എന്നര്‍ത്ഥം. 3 വര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ നിലനിര്‍ത്തിയ നിക്ഷേപങ്ങള്‍ STCG നികുതിക്ക് വിധേയമായിരിക്കും. ഇത് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ആദായ നികുതി സ്ലാബിന്‍റെ പരിധിയില്‍ വരും.