ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപകരുടെ പണം പലിശ നേടിത്തരുന്ന ബോണ്ടുകള്‍, കോര്‍പറേറ്റ് ഡിപ്പോസിറ്റുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍ എന്നിങ്ങനെയുള്ളവയിലാണ് നിക്ഷേപിക്കുന്നത്. ഈ ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് റെഗുലര്‍ ആയി പലിശ നല്‍കും എന്ന് ഉറപ്പു നല്‍കുന്ന ഒരു സാക്ഷ്യപത്രം പോലെയാണ് (കൂപ്പണുകള്‍). ഇത്തരത്തില്‍ അവയുടെ പോര്‍ട്ട്‌ഫോളിയോയിലെ സെക്യൂരിറ്റികളില്‍ നിന്ന് ഡെറ്റ് ഫണ്ടുകള്‍ റെഗുലര്‍ ആയി വരുമാനം നേടിത്തരും. ഡെറ്റ് ഫണ്ടുകള്‍ അതിന്‍റെ ബോണ്ട് പോര്‍ട്ട്‌ഫോളിയോയിലൂടെ നേടിയ പലിശ വരുമാനം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുകയോ NAV വര്‍ധിപ്പിക്കും വിധം ഫണ്ടിനോടൊപ്പം കൂട്ടിച്ചേര്‍ക്കുകയോ ചെയ്യും. സ്റ്റോക്കുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നുള്ള ഡിവിഡന്‍റ് വിതരണത്തെ ആശ്രയിക്കുന്ന ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകള്‍ അതിന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് റെഗുലര്‍ ആയ പലിശ വരുമാനം നല്‍കും.
നിങ്ങളുടെ ഡെറ്റ് ഫണ്ടുകളില്‍ നിന്ന് റെഗുലര്‍ ആയി വരുമാനം നേടാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്‍റ് പേഔട്ട് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഈ ഓപ്ഷന്‍ ‘ഡിവിഡന്‍റ് പേഔട്ട്’ എന്നാണ് അറിയപ്പെടുന്നതെങ്കിലും, ഇത് പലിശ വരുമാനവും അതിന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് നേടിയ മറ്റ് മൂലധന ലാഭവും റെഗുലര്‍ ആയ ഇടവേളകളില്‍ വിതരണം ചെയ്യും. ഡെറ്റ് ഫണ്ടിന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ അടങ്ങിയിരിക്കുന്നത് പലിശ നല്‍കുന്ന സെക്യൂരിറ്റികളാണ്. ഇവ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കാനിടയുള്ള ഡിവിഡന്‍റ് ഡിസ്ട്രിബ്യൂഷനെ അപേക്ഷിച്ച് കൂടുതല്‍
കൂടുതല്‍ വായിക്കൂ