നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷന്‍ ഏതാണ്: ETFകളാണോ ഇന്‍ഡെക്സ് ഫണ്ടുകളാണോ?

Video

ഇന്‍ഡെക്സ് മ്യൂച്വല്‍ ഫണ്ടുകളും ETFകളും പാസീവ് ഇന്‍വെസ്റ്റ്‌മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളാണ്. ഇവ അടിസ്ഥാനമായിരിക്കുന്ന ബെഞ്ച്‌മാര്‍ക്ക് സൂചകത്തിലാണ് നിക്ഷേപിക്കുന്നത്. ഇന്‍ഡെക്സ് ഫണ്ടുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ ഓപ്പറേറ് ചെയ്യുമ്പോള്‍ ETFകള്‍ ഷെയറുകള്‍ പോലെ ട്രേഡ് ചെയ്യും. നിങ്ങളുടെ നിക്ഷേപ താല്‍പര്യങ്ങളെ ആശ്രയിച്ചാണ് ഒരേ പാസീവ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയില്‍ നിന്ന് ഒന്നിനെ അപേക്ഷിച്ച് മറ്റൊന്ന് തെരഞ്ഞെടുക്കേണ്ടത്.

ഇന്‍ട്രാഡേ ട്രേഡുകള്‍, ലിമിറ്റ് അല്ലെങ്കില്‍ സ്റ്റോപ്പ് ഓര്‍ഡറുകള്‍, ഷോര്‍ട്ട്-സെല്ലിങ്ങ് എന്നിവയ്ക്ക് അനുയോജ്യമായതാണ് ETFകള്‍. എന്നാല്‍, മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തേണ്ട കൃത്യമായ സമയം കണക്കാക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍, ഇന്‍ഡെക്സ് ഫണ്ടുകള്‍ നിങ്ങള്‍ക്ക് അനുയോജ്യമായവയാണ്. എന്നാല്‍, ഇടയ്ക്കിടെയുള്ള ട്രാന്‍സാക്ഷനുകള്‍ കമ്മീഷന്‍ ചെലവുകള്‍ വര്‍ധിപ്പിക്കുകയും ETFകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന റിട്ടേണുകള്‍ കുറയ്ക്കുകയും ചെയ്തേക്കാം. മാത്രമല്ല ഇന്‍ഡെക്സ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്ക് കുറഞ്ഞ എക്സ്പെന്‍സ് അനുപാതവും ഉണ്ടായേക്കാം. എന്നാല്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ വിധം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഗ്രോത്ത് ഓപ്ഷനും റെഗുലര്‍ ഇന്‍കത്തിനായി ഡിവിഡന്‍റ് ഓപ്ഷനും നല്‍കും. ഒരു ഇന്‍ഡെക്സ് ഫണ്ടില്‍, SIPയിലൂടെ ചെറിയ തുകകള്‍ റെഗുലര്‍ ആയി നിക്ഷേപിക്കാനും നിങ്ങള്‍ക്ക് കഴിയും. ETFകള്‍ക്ക് വേണ്ടതു പോലെ ഇന്‍ഡെക്സ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ടും ആവശ്യമില്ല.

ഇവ രണ്ടും പാസീവ് ഇന്‍വെസ്റ്റ്‌മെന്‍റിലൂടെ വിശാലമായ മാര്‍ക്കറ്റിന്‍റെ ഗുണങ്ങള്‍ നല്‍കുന്നവയാണെങ്കിലും ഇവ തമ്മിലുള്ള ഓപ്പറേഷണല്‍ വ്യത്യാസങ്ങള്‍ പരിഗണിച്ചു കൊണ്ടായിരിക്കണം ഏതിലാണ് നിക്ഷേപിക്കേണ്ടതെന്ന തീരുമാനം എടുക്കേണ്ടത്.  ഉദാഹരണത്തിന്, മുംബയില്‍ നിന്ന് ഗോവയിലേക്ക് നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍, ട്രെയിനോ രാത്രികാല ബസോ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഇവ രണ്ടും നിങ്ങളുടെ അന്തിമ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നവയാണെങ്കിലും സൗകര്യപ്രദമായി ഏത് തെരഞ്ഞെടുക്കണം എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??