മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ റിഡീം ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്ന ചെലവുകള്‍ എന്തൊക്കെയാണ്?

മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ റിഡീം ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്ന ചെലവുകള്‍ എന്തൊക്കെയാണ്? zoom-icon

ഓപ്പണ്‍-എന്‍ഡഡ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു നിശ്ചിത കാലഘട്ടത്തിനു ശേഷം യൂണിറ്റുകള്‍ റിഡീം ചെയ്യുന്നതിന് നിക്ഷേപകരില്‍ നിന്ന് പണമൊന്നും ഈടാക്കില്ല. എന്നാല്‍, നിക്ഷേപകര്‍ ഈ നിശ്ചിത കാലയളവിനു മുമ്പ് തങ്ങളുടെ യൂണിറ്റുകള്‍ പണമാക്കി മാറ്റാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, എക്സിറ്റ് ലോഡ് ചുമത്തുന്നതാണ്. ഫണ്ടില്‍ നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കും മുമ്പ് നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എക്സിറ്റ് ലോഡ് ഈടാക്കും. ദീര്‍ഘകാലം നിക്ഷേപം തുടരേണ്ട ഫണ്ടുകളില്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ ഉള്ള നിക്ഷേപകര്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്. ലിക്വിഡ് ഫണ്ടുകള്‍ക്ക് പൊതുവില്‍ എക്സിറ്റ് ലോഡുകള്‍ ഉണ്ടായിരിക്കില്ല.

സ്കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്‍റില്‍ സൂചിപ്പിച്ചിരിക്കുന്ന നിശ്ചിത കാലയളവിനു മുമ്പ് യൂണിറ്റുകള്‍ റിഡീം ചെയ്യുകയാണെങ്കില്‍ NAVയുടെ ഒരു നിശ്ചിത ശതമാനം എക്സിറ്റ് ലോഡ് ആയി ഈടാക്കും. അതായത്, സ്കീമിലുള്ള ഒരു നിക്ഷേപത്തില്‍ നിന്ന് ഒരു വര്‍ഷത്തിനു മുമ്പ് റിഡീം ചെയ്‌താല്‍ അതിന് 1% എക്സിറ്റ് ലോഡ് ചുമത്തും. സ്കീമിന്‍റെ NAV 100 രൂപ ആയിരിക്കുകയും നിങ്ങളുടെ ഹോള്‍ഡിങ്ങ് ഒരു വര്‍ഷത്തിനു മുമ്പ് നിങ്ങള്‍ റിഡീം ചെയ്യുകയുമാണെങ്കില്‍, നിങ്ങളുടെ ഹോള്‍ഡിങ്ങില്‍ യൂണിറ്റ് ഒന്നിന് 99 രൂപ മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. കാരണം കാലാവധി പൂര്‍ത്തിയാകും മുമ്പ് റിഡീം ചെയ്യുന്നതിനാല്‍ ഫണ്ട് ഹൗസ് 1% തുക ഈടാക്കും.

നിങ്ങള്‍ നടത്തിയ നിക്ഷേപത്തിനും എത്ര കാലം നിക്ഷേപം തുടരുന്നു എന്നതിനും അനുസരിച്ച് ഹ്രസ്വകാല അല്ലെങ്കില്‍ ദീര്‍ഘകാല മൂലധന ലാഭ നികുതിയും നിങ്ങള്‍ നല്‍കേണ്ടി വരും. ഇക്വിറ്റി-ഓറിയന്‍റഡ്‌ ഫണ്ട് ട്രാന്‍സാക്ഷനുകളും STTക്ക് (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ്) വിധേയമാണ്. ഈ ഫണ്ടുകളില്‍ നിന്ന് ഓരോ തവണ നിങ്ങള്‍ യൂണിറ്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ ട്രാന്‍സാക്ഷന്‍ ചെലവുകളോടൊപ്പം STTയും ചേര്‍ക്കപ്പെടും.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??