എനിക്ക് അനുയോജ്യമായ ഫണ്ട് ഏതാണെന്ന് ഞാൻ എങ്ങനെ അറിയും?

എനിക്ക് അനുയോജ്യമായ ഫണ്ട് ഏതാണെന്ന് ഞാൻ എങ്ങനെ അറിയും?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരു നിക്ഷേപകന്‍ തീരുമാനിച്ചാല്‍, നിക്ഷേപം ഫിക്സഡ് ഇന്‍കം, ഇക്വിറ്റി അല്ലെങ്കില്‍ ബാലന്‍സ്ഡ്‌ ഇങ്ങനെ ഏത് സ്കീമിലാണെന്നും ഏത് അസെറ്റ് മാനേജ്മെന്‍റ് കമ്പനിയിലാണെന്നും (AMC) തീരുമാനിക്കേണ്ടതുണ്ട്. 

ആദ്യം, മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ/ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമായി നിങ്ങളുടെ ലക്ഷ്യം എന്താണ്, നിങ്ങൾക്ക് സൗകര്യപ്രദമായ കാലയളവ് എന്താണ്, നിങ്ങളുടെ നഷ്ട സഹന ശേഷി എത്രയാണ് എന്നിവയെക്കുറിച്ച് തുറന്ന് ചർച്ച ചെയ്യുക.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏത് ഫണ്ടില്‍ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നത്. 

  1. ഉദാഹരണത്തിന് റിട്ടയര്‍മെന്‍റ് പ്ലാനിങ്ങ് പോലെ ഒരു ദീര്‍ഘകാല ലക്ഷ്യവും അല്‍പം റിസ്ക്‌ എടുക്കാന്‍ തയാറും ആണെങ്കില്‍, ഇക്വിറ്റി അല്ലെങ്കില്‍ ബാലന്‍സ്ഡ് ഫണ്ട് ആകും അനുയോജ്യം.
  2. ഇനി നിങ്ങള്‍ക്ക് ഏതാനും ചില മാസങ്ങളിലേക്ക് പണം സൂക്ഷിക്കുന്നതു പോലുള്ള ഹ്രസ്വകാല ലക്ഷ്യമാണ്‌ ഉള്ളതെങ്കില്‍, ലിക്വിഡ് ഫണ്ട് ആകും അനുയോജ്യം.
  3. റെഗുലര്‍ ഇന്‍കം ആണ് ലക്ഷ്യമിടുന്നതെങ്കില്‍, മന്തിലി ഇന്‍കം പ്ലാന്‍ അല്ലെങ്കില്‍ ഇന്‍കം ഫണ്ട് ആകും ഉചിതം.

നിക്ഷേപിക്കുന്ന ഫണ്ടിന്‍റെ തരം തീരുമാനിച്ചു കഴിഞ്ഞ ശേഷം AMCയില്‍ നിന്നുള്ള നിശ്ചിത സ്കീം തീരുമാനിക്കാം. ഈ തീരുമാനങ്ങള്‍ പൊതുവില്‍ AMCയുടെ ട്രാക്ക് റെക്കോര്‍ഡ്, സ്കീമിന്‍റെ അനുയോജ്യത, പോര്‍ട്ട്‌ഫോളിയോ വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ളവ ഉറപ്പിച്ച ശേഷമേ എടുക്കുകയുള്ളൂ.

നിക്ഷേപം നടത്തും മുമ്പ് ഓരോ നിക്ഷേപകനും വായിച്ചിരിക്കേണ്ട രണ്ട് സുപ്രധാന ഡോക്യുമെന്‍റുകളാണ് സ്കീം ഫാക്ട്ഷീറ്റും കീ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടവും. നിങ്ങള്‍ക്ക് വിശദമായ വിവരങ്ങളാണ് ആവശ്യമെങ്കില്‍ സ്കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്‍റ് വായിക്കണം. ഇവയെല്ലാം എല്ലാ മ്യൂച്വല്‍ ഫണ്ട് വെബ്സൈറ്റുകളില്‍ നിന്നും അനായാസം ലഭ്യമാക്കാവുന്നതാണ്.

443

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??