എന്തൊക്കെയാണ് ETF കളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ?

എന്തൊക്കെയാണ് ETF കളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ?

റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ നിരവധി നേട്ടങ്ങള്‍ നല്‍കുന്നതാണ് എക്സ്ചേഞ്ച് ട്രേഡഡ്‌ ഫണ്ടുകള്‍ (ETFകള്‍). മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെടുന്ന പ്രഥമ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ഗംഭീരമായ ഒരു നിക്ഷേപമാര്‍ഗമാണ് ഇത്. എന്തു കൊണ്ടാണ് അത്?

• ജനപ്രിയമായ ഒരു ഇന്‍ഡെക്സ്‌ അനുകരിക്കുന്ന ETFകള്‍ ആ ഇന്‍ഡെക്സിലെ എല്ലാ സെക്യൂരിറ്റികളും ഉള്‍ക്കൊള്ളുകയും മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ ഗംഭീരമായ ഡൈവേഴ്സിഫിക്കേഷന്‍ വാഗ്ദാനം നല്‍കുകയും ചെയ്യും. • ബെഞ്ച്‌മാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ കാട്ടാന്‍ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് സെക്യൂരിറ്റികള്‍ ഇടയ്ക്കിടെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന ആക്ടീവിലി മാനേജ്ഡ് ഫണ്ടുകളേക്കാള്‍ വളരെ കുറഞ്ഞ ട്രാന്‍സാക്ഷനുകളാണ് ഈ മിമിക്കിങ്ങ് സ്ട്രാറ്റജിയുടെ (പാസീവ് ഫണ്ട് മാനേജ്മെന്‍റ്) ഗുണം. അതിനാല്‍ ആക്ടീവിലി മാനേജ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അവയുടെ പോര്‍ട്ട്‌ഫോളിയോക്കുള്ളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ STTയും (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ്) മൂലധന ലാഭ നികുതിയും നല്‍കേണ്ടി വരും. അതിനാല്‍ നികുതി ബാധ്യത ഉയര്‍ന്നതും ആയിരിക്കും. അങ്ങനെ നോക്കുമ്പോള്‍ മറ്റ് മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് ETFകള്‍ കൂടുതല്‍ നികുതി ലാഭം നല്‍കുന്നതാണ്.

• ETFകള്‍ക്ക് ആക്ടീവിലി മാനേജ്ഡ് മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് ചെലവ് അനുപാതവും കുറവാണ്. ആക്ടീവിലി മാനേജ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ആക്ടീവ് റിട്ടേണുകള്‍, അതായത് ബെഞ്ച്‌മാര്‍ക്ക് ഇന്‍ഡെക്സിനേക്കാള്‍ ഉയര്‍ന്ന റിട്ടേണുകള്‍, നേടാന്‍ അങ്ങേയറ്റം വിദഗ്ധരായ ഫണ്ട് മാനേജര്‍മാരെ നിയോഗിക്കേണ്ടതുണ്ട്.

• എക്സ്ചേഞ്ചുകളിലും ട്രേഡ് ലിങ്ക് സ്റ്റോക്കുകളിലും ലിസ്റ്റ് ചെയ്യപ്പെടും എന്നതിനാല്‍ ETFകള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യവും ലിക്വിഡിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. റിയല്‍ ടൈം വിലയില്‍ മാര്‍ക്കറ്റ് സമയങ്ങളില്‍ ഏത് നേരത്തും ETF ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ട്രാന്‍സാക്റ്റ് ചെയ്യാം. എന്നാല്‍ ആക്ടീവിലി മാനേജ്ഡ് മ്യൂച്വല്‍ ഫണ്ടുകളിലാകട്ടെ മാര്‍ക്കറ്റ് ക്ലോസ് ചെയ്ത ശേഷം ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് NAV കണക്കാക്കുന്നത്. ഇക്വിറ്റി നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍, ETFകളാണ് നിങ്ങള്‍ക്ക് നിക്ഷേപിച്ചു തുടങ്ങാന്‍ അനുയോജ്യമായ ഇടം!

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??