നികുതി ലാഭം നല്‍കുന്ന മ്യൂച്വൽ ഫണ്ടുകളിൽ ആരാണ് നിക്ഷേപിക്കേണ്ടത്?

നികുതി ലാഭം നല്‍കുന്ന മ്യൂച്വൽ ഫണ്ടുകളിൽ ആരാണ് നിക്ഷേപിക്കേണ്ടത്? zoom-icon

ആദായനികുതി നിയമത്തിലെ വകുപ്പ് 80 സിക്കു കീഴില്‍ നികുതി ഇളവ് നൽകുന്ന ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളാണ് ടാക്സ് സേവിംഗ് മ്യൂച്വൽ ഫണ്ടുകൾ അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ. അതിനാൽ, ഇക്വിറ്റി ഓറിയന്‍റഡ്‌ ടാക്സ് സേവിംഗ്സ് ഇന്‍സ്ട്രുമെന്‍റിന്‍റെ റിസ്ക് എടുക്കാൻ തയ്യാറായഏത് നികുതിദായകനും. അനുയോജ്യമായതാണ്ELSSഫണ്ടുകൾ. ELSS ഫണ്ടുകൾ ശമ്പളക്കാര്‍ക്കാണ് കൂടുതൽ അനുയോജ്യം. കാരണം അവർക്ക്ഒരു സ്ഥിരവരുമാനമുണ്ട്. അതോടൊപ്പം നികുതി ലാഭിക്കാന്‍ എല്ലാ വര്‍ഷവും അവര്‍ നിക്ഷേപം നടത്തേണ്ടതുമുണ്ട്. സത്യത്തില്‍, രൂപയുടെയും ചെലവിന്‍റെയും ശരാശരിയിൽ നിന്ന് പ്രയോജനം നേടാന്‍ അവർക്ക് സൗകര്യപ്രദമായിമാസം തോറുംSIP ആയിELSSൽ നിക്ഷേപിക്കാൻ കഴിയും.

നിങ്ങൾ ഒരു യുവ നികുതിദായകനാണെങ്കിൽ, ELSSൽ നിക്ഷേപിക്കുന്നതിന്റെ ഇരട്ട നേട്ടം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം, അതായത്. ELSSൽഓരോ വർഷവും നിക്ഷേപിച്ചു കൊണ്ട് വകുപ്പ് 80 സിക്ക് കീഴിലുള്ള നികുതി ഇളവും ദീര്‍ഘകാലം കൊണ്ട് ഇക്വിറ്റികളുടെ വളർച്ചാ സാധ്യതയും നിങ്ങള്‍ക്ക് നേടാം. നികുതി ഇളവ്നേടാന്‍പ്രായമേറിയ നികുതിദായകർക്ക് ELSSൽ നിക്ഷേപിക്കാമെങ്കിലും, ELSSല്‍ഉള്ള ഇക്വിറ്റി റിസ്ക് ഒരു നീണ്ട നിക്ഷേപ കാലയളവ് കൊണ്ടേ പരിഹരിക്കപ്പെടൂ. അത് അവര്‍ക്ക് താങ്ങാന്‍ കഴിഞ്ഞേക്കില്ല.

ELSS ഫണ്ടുകൾ‌ക്ക് 3 വർഷത്തെ ലോക്ക്-ഇൻ‌ കാലയളവ് ഉണ്ടെന്ന കാര്യംഓര്‍ക്കണം. നിങ്ങൾ ഇന്ന് ലംപ്സം ആയിപണം നിക്ഷേപിക്കുകയാണെങ്കിൽ, ആ പണം3 വർഷത്തിനുശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. SIP പേയ്‌മെന്‍റുകള്‍ക്കും ലോക്ക്-ഇൻ കാലയളവ് ബാധകമാണ്. 12 മാസം കൊണ്ട് നിക്ഷേപിച്ച മുഴുവൻ തുകയും നിങ്ങള്‍ക്ക് പിൻവലിക്കണമെന്നുണ്ടെങ്കിൽ, മൂന്നാമത്തെ വര്‍ഷത്തില്‍SIPയുടെ അവസാനത്തെതവണ പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടിവരും. എന്നാൽ ഈ ലോക്ക്-ഇൻ കാലയളവില്‍ മാത്രമായിഈ ഫണ്ടില്‍ തുടരണം എന്ന് ഇതിന് അര്‍ത്ഥമില്ല. അതിനുമപ്പുറം നിങ്ങള്‍ നിക്ഷേപം തുടര്‍ന്നാല്‍ ഒരു ELSSന് നൽകാൻ കഴിയുന്ന യഥാർത്ഥ വളർച്ചാ സാധ്യതകൾ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

വിരമിക്കലിനോട് അടുത്തു നില്‍ക്കുന്നഒരാളേക്കാള്‍ നിരവധി ദശാബ്ദക്കാലം തൊഴിൽ ജീവിതമുള്ള യുവ നികുതിദായകര്‍ക്ക്ELSSന്റെ ഇരട്ട നേട്ടം കൈവരിക്കാന്‍ കഴിയും. എന്നാല്‍ വിരമിക്കലിന് 5-7 വർഷം അവശേഷിക്കുന്ന ഒരാള്‍ക്ക്നഷ്ട സഹന ശേഷിവേണ്ടത്ര ഉണ്ടെങ്കില്‍, ELSS ഒരു ഓപ്ഷനായി പരിഗണിക്കാവുന്നതാണ്. അതിനാൽ, നിങ്ങളുടെ പ്രായം, നഷ്ട സഹന ശേഷി, നികുതി ലാഭിക്കാന്‍നിങ്ങള്‍ പഴയ രീതിയില്‍ ഉപയോഗിക്കുന്ന വീട്, വിദ്യാഭ്യാസ വായ്പകൾ എന്നിങ്ങനെയുള്ള മറ്റ് ബാധ്യതകള്‍എന്നിവയുടെ അടിസ്ഥാനത്തില്‍ELSSനിങ്ങള്‍ക്ക്തെരഞ്ഞെടുക്കാന്‍ കഴിയുന്ന കൂടുതല്‍ ഉചിതമായതും നികുതി ലാഭിക്കാന്‍ കഴിയുന്നതുമായ ഓപ്ഷനാകാം.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??