നിങ്ങൾ ദീര്‍ഘകാലം ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾ നേടുന്ന റിട്ടേണിന് ഒരു കോമ്പൗണ്ടിംഗ് ഇഫക്റ്റ് ഉണ്ടായിരിക്കും.
എന്നാല്‍, നിങ്ങളുടെ നിക്ഷേപങ്ങള്‍ ചില വർഷങ്ങള്‍ വൈകിയാൽ, നിങ്ങൾക്ക് കോമ്പൗണ്ടിങ്ങിന്‍റെ ഗുണം ലഭിക്കില്ല. ചില വർഷങ്ങൾക്കു മുമ്പേ തന്നെ നിങ്ങൾ നിക്ഷേപം ആരംഭിച്ചിരുന്നെങ്കിൽ, നിങ്ങൾ സ്വരൂപിക്കാന്‍സാധ്യതയുണ്ടായിരുന്നതും നിങ്ങൾ സ്വരൂപിക്കാനിരിക്കുന്നതും തമ്മിലുള്ള വിടവ് ഈ കോമ്പൗണ്ടിംഗ് ഇഫക്റ്റ് അധികമാക്കും. ഇത് നന്നായി മനസ്സിലാക്കാന്‍ mutualfundssahihai.com/ml/what-age-should-one-start-investing വായിക്കുക.
ദീര്‍ഘകാലം ആണെങ്കില്‍കോമ്പൗണ്ടിംഗ് ഇഫക്റ്റ് അതിന്റെ മാന്ത്രികത കാട്ടും. കാരണം നിങ്ങൾ എത്ര കണ്ട് നിക്ഷേപം തുടരുന്നുവോ അത്ര കണ്ട് നിങ്ങളുടെ പണം കോമ്പൗണ്ട് ആകും. കോമ്പൗണ്ടിങ്ങിന്റെ ശക്തി ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് പോലെയാണ്, ദൈർഘ്യം കൂടുന്തോറും അതിന്റെ മാഗ്നിഫൈയിംഗ് പവർ ഗണ്യമായി വളരും. നിങ്ങള്‍ നിക്ഷേപ തീരുമാനങ്ങൾവൈകി എടുക്കുകയും, ഒരു വലിയതുക SIP ആയോ ലംപ്സം ആയോ നിക്ഷേപിക്കുകയും ചെയ്താല്‍ പോലും, അപ്പോഴും നിങ്ങൾക്ക് അഞ്ച് വർഷം മുമ്പ്‌നിക്ഷേപം ആരംഭിച്ച ഒരാളോടൊപ്പം എത്താന്‍കഴിയില്ല. SIP ആയാണ് ആ വ്യക്തി നിക്ഷേപിക്കുന്നത് എന്നിരിക്കട്ടെ. അവര്‍ നിങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ പകുതി ആയിരിക്കാം നിക്ഷേപിക്കുന്നുണ്ടാകുക. അപ്പോഴും നിങ്ങളുടെ നിക്ഷേപം പിന്നിലായിരിക്കും. ലംപ്സം ആയ ഒരു നിക്ഷേപം പോലും, ചില വർഷങ്ങള്‍ വൈകുന്നതിന്‍റെ അർത്ഥം നിങ്ങള്‍ ആര്‍ജിക്കുന്ന സമ്പത്ത് നിങ്ങളേക്കാള്‍ ചില വർഷങ്ങൾ മുമ്പ് ലംപ്‌സം ആയി നിക്ഷേപിച്ച ഒരാള്‍നേടുന്നതിനേക്കാൾ കുറവായിരിക്കുമെന്നാണ്. നിങ്ങളുടെ നിക്ഷേപ തീരുമാനം വൈകുന്നതിന് നല്‍കേണ്ട ഒരു വലിയ വിലയാണ് ഇത്.
നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ വളരെ നേരത്തേ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ, നിങ്ങളുടെ നിക്ഷേപത്തുക ചെറുതാണെങ്കിൽ പോലും, 10 വര്‍ഷം കഴിഞ്ഞ് നിങ്ങൾ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങുന്നതിനെ അപേക്ഷിച്ച് ചില ദശകങ്ങള്‍കൊണ്ട് നിങ്ങൾക്ക് വളരെ ഉയര്‍ന്ന സമ്പത്ത് സ്വരൂക്കൂട്ടാന്‍ കഴിഞ്ഞേക്കും. മുയലും ആമയും കഥ പോലെ തന്നെയാണ് ഇതും. ജീവിതത്തിൽ നേരത്തേ തന്നെ സാവകാശവും സ്ഥിരവുമായ നിക്ഷേപങ്ങൾ ആരംഭിക്കുന്നത്, വൈകി ആരംഭിച്ച് നിങ്ങൾ കൂടുതൽ നിക്ഷേപം നടത്താൻ തയ്യാറാകുന്നതിനേക്കാള്‍ സുഗമമായി നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ സഹായിക്കും.