ഒരു നിശ്ചിത കാലം കൊണ്ട് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാന്‍ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കും. നിങ്ങളുടെ മനസ്സിൽ ഒരു നിശ്ചിത ലക്ഷ്യം ഉള്ളപ്പോൾ മാത്രമേ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കാവൂ എന്നാണോ ഇതിനർത്ഥം? അല്ല! സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലെങ്കില്‍പോലും, സമ്പാദ്യം വളരണമെന്ന് ആഗ്രഹിക്കുകയോ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു ലക്ഷ്യത്തിന് എല്ലായ്പ്പോഴും ഒരുങ്ങിയിരിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന ആർക്കും മ്യൂച്വല്‍ഫണ്ടുകള്‍ ഒരു നല്ല നിക്ഷേപ മാര്‍ഗമാണ്.
ഏറ്റവും മികച്ച കായികതാരങ്ങൾ എല്ലാ സീസണുകളിലും അവരുടെ കായിക പരിശീലനം തുടര്‍ന്നു കൊണ്ടേയിരിക്കുന്നവരായിരിക്കും. അവരുടെ തയ്യാറെടുപ്പുകള്‍ അവര്‍ ശ്രദ്ധേയരാകുന്നതിനും വളരെ മുമ്പേ തന്നെ ആരംഭിച്ചിട്ടുണ്ടായിരിക്കും. തുടക്കം കുറിക്കുമ്പോൾ, ദേശീയ-അന്തർദേശീയ കിരീടങ്ങൾഉടനടി സ്വന്തമാക്കാം എന്ന വലിയ ലക്ഷ്യങ്ങൾഅവർഉന്നമിടുന്നു പോലും ഉണ്ടാകില്ല. പക്ഷേ സ്കൂൾ, കോളേജ്, സംസ്ഥാന അല്ലെങ്കില്‍ ദേശീയ തലങ്ങളിൽ ഒരു ടീം തെരഞ്ഞെടുപ്പ് ഉണ്ടാകുമ്പോള്‍, നന്നായി തയ്യാറെടുത്തതു കൊണ്ട് മാത്രം ആ അവസരം അവര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും.
ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും ഇത് ബാധകമാണ്. നിങ്ങൾ ജോലിക്ക് പോകാന്‍ ആരംഭിക്കുമ്പോൾ, നിങ്ങളുടെ പ്രതിമാസ ചെലവുകൾ നടത്തിക്കൊണ്ടു പോകണം എന്നതിന് അപ്പുറം നിങ്ങൾക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായേക്കില്ല. നിങ്ങൾ സമ്പാദിക്കാൻ തുടങ്ങുന്ന സമയം മുതൽ നിക്ഷേപം ആരംഭിക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ ജീവിതം മുന്നേറുമ്പോള്‍ ലക്ഷ്യങ്ങളും ഉയർന്നുവരും. അത് നിങ്ങളുടേതാകാം അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റേതാകാം. മനസ്സില്ഒരു ലക്ഷ്യവുമില്ലാതെ നിങ്ങൾ നിക്ഷേപം ആരംഭിക്കുമ്പോൾ, അത് ജീവിതത്തിലെ വിവിധ സാമ്പത്തിക ആവശ്യങ്ങൾ നേരിടാൻ നിങ്ങളെ മികച്ച രീതിയില്‍ പ്രാപ്തരാക്കും. അതിലുപരി, നിക്ഷേപത്തിന്റെ കാര്യത്തില്‍ നിങ്ങൾ കൂടുതൽ അച്ചടക്കമുള്ളവരാകുകയും ചെയ്യും. ഒരു കോർപ്പസ് സ്വരുക്കൂട്ടാന്‍ സമയവും ക്ഷമയും ആവശ്യമാണ്. നിങ്ങൾ എത്ര നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്ര കണ്ട് ഏത് സാമ്പത്തിക ആവശ്യവും മികച്ച രീതിയില്‍കൈകാര്യം ചെയ്യാന്നിങ്ങള്ക്ക് കഴിയും.