സുഹൃത്തുക്കളായ ലതയും നേഹയും വ്യത്യസ്ത പ്രായങ്ങളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആരംഭിച്ചു. ലതയ്ക്ക് 25 വയസ്സുള്ളപ്പോൾ, ഓരോ മാസവും 5,000 രൂപ നിക്ഷേപിക്കാൻ തുടങ്ങി, നേഹ 35 വയസ്സുള്ളപ്പോൾ അത് ചെയ്തു. ശരാശരി വാർഷിക വരുമാനം 12% ആയി കണക്കാക്കിയാൽ, 60 വയസ്സിൽ അവരുടെ നിക്ഷേപ പോർട്ട്ഫോളിയോകൾ എങ്ങനെയായിരിക്കുമെന്ന് താഴെ കൊടുത്തിരിക്കുന്നു:
- 60 വയസ്സാകുമ്പോൾ, ലതയുടെ ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയിൽ നിക്ഷേപിച്ച ആകെ തുക 21 ലക്ഷം രൂപയാണ്, അവരുടെ പോർട്ട്ഫോളിയോയുടെ മൂല്യം 3.22 കോടി രൂപയായിരിക്കും
- 60 വയസ്സുള്ള നേഹയുടെ ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയിൽ നിക്ഷേപിച്ച ആകെ തുക 15 ലക്ഷം രൂപയാണ്, അവരുടെ പോർട്ട്ഫോളിയോയുടെ മൂല്യം 93.94 ലക്ഷം രൂപ ആയിരിക്കും.
നേഹക്ക് മുമ്പ് നിക്ഷേപം ആരംഭിച്ചതിനാൽ ലതയുടെ പോർട്ട്ഫോളിയോ വലിയ തോതിൽ വർദ്ധിച്ചതായി നിങ്ങൾക്ക് കാണാനാവും. കോംപൗണ്ടിംഗിന്റെ ശക്തിയും വർഷങ്ങൾ കൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അവസരവും നൽകുന്നു എന്നതാണ് നേരത്തെ നിക്ഷേപിക്കുന്നതിന്റെ മെച്ചം.
ഈ പ്രമാണത്തിൽ പരാമർശിച്ചിരിക്കുന്ന കണക്കുകൂട്ടലുകൾ ചിത്രീകരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നത് ശ്രദ്ധിക്കുക.
സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം
സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വ്യക്തികളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിലും അവരുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനുള്ള കഴിവുണ്ട്.
അടിയന്തിര സാഹചര്യങ്ങൾക്കും അപ്രതീക്ഷിത ചെലവുകൾക്കുമായി പണം ശേഖരിക്കാൻ സമ്പാദ്യം നിങ്ങളെ അനുവദിക്കുന്നു. അതേ സമയം മറുവശത്ത്, നിങ്ങളുടെ പണം നിക്ഷേപിക്കാനും ലാഭം സൃഷ്ടിക്കാനുമായി പ്രവർത്തിക്കാനും അനുവദിക്കുന്നു, ഇത് സമ്പത്ത് സൃഷ്ടിക്കാനും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കും.
സമ്പാദ്യവും നിക്ഷേപവും വഴി, നിങ്ങൾക്ക് ശക്തമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനും നിങ്ങളുടെ സമ്പത്ത് ഫലപ്രദമായി കൈകാര്യം ചെയ്യാനും, സുഖകരവും സുരക്ഷിതവുമായ ഭാവി ഉറപ്പുവരുത്താനും കഴിയും. ഇത് നേരത്തെ ആരംഭിക്കേണ്ടത് പ്രധാനമാണ്. ദീർഘകാലാടിസ്ഥാനത്തിൽ പരമാവധി നേട്ടങ്ങൾക്കായി ഈ ശീലങ്ങളിൽ അച്ചടക്കവും സ്ഥിരതയും പുലർത്തുക.
നേരത്തെ നിക്ഷേപിക്കുന്നതിന്റെ അഞ്ച് നേട്ടങ്ങൾ
നേരത്തെയുള്ള നിക്ഷേപത്തിന്റെ നേട്ടങ്ങൾ മതിയായ വിധത്തിൽ ഊന്നിപ്പറയാൻ കഴിയില്ല. നിങ്ങൾ ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതിനുള്ള പ്രധാനപ്പെട്ട അഞ്ച് കാരണങ്ങൾ ഇനിപ്പറയുന്നു:
- കോംപൗണ്ടിങ്ങിന്റെ ശക്തി
നിങ്ങൾ നിക്ഷേപങ്ങൾ എത്ര നേരത്തെ ആരംഭിക്കുന്നുവോ, അവയ്ക്ക് അത്രയും കാലത്തേക്ക് വളരാനും കോംപൗണ്ട് ചെയ്യാനും സമയമുണ്ട്. നിങ്ങളുടെ വരുമാനം കൂടുതൽ വരുമാനം ഉണ്ടാക്കുന്നു, കാലക്രമേണ ചെറിയ നിക്ഷേപങ്ങൾക്ക് പോലും വലിയ തുകയായി വളരാനാവും എന്നതാണ് കോംപൗണ്ടിംഗിന്റെ ശക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ ഒരു എസ്ഐപിയിൽ പ്രതിവർഷം 12% റിട്ടേണിൽ 30 വർഷത്തേക്ക് 500 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാലും, നിങ്ങൾക്ക് 17.47 ലക്ഷം രൂപ സമ്പാദ്യം ഉണ്ടാവും.
- വിപണിയിലെ കയറ്റിറക്കങ്ങളിൽ നിന്ന് തിരികെ നേടാൻ കൂടുതൽ സമയം
നേരത്തെ നിക്ഷേപിക്കുന്നത് വിപണിയിലെ മാന്ദ്യങ്ങളിൽ നിന്നോ കയറ്റിറക്കങ്ങളിൽ നിന്നോ വീണ്ടെടുക്കാനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും കൂടുതൽ സമയം നൽകുന്നു. നേരത്തെ ആരംഭിക്കുന്നതിലൂടെ നിങ്ങളുടെ നിക്ഷേപങ്ങളിൽ കൂടുതൽ റിസ്ക് ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ നിക്ഷേപങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ വീണ്ടെടുക്കാൻ അപ്പോഴും സമയമുണ്ട്.
- സാമ്പത്തിക അച്ചടക്കം സൃഷ്ടിക്കുന്നു
നേരത്തെ നിക്ഷേപിക്കുന്നതിന് സാമ്പത്തിക അച്ചടക്കവും നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയിലേക്ക് പതിവായുള്ള സംഭാവനകളും ആവശ്യമാണ്. ഈ ശീലത്തിന് നല്ല സാമ്പത്തിക ശീലങ്ങൾ വികസിപ്പിക്കാൻ കഴിയും, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നത് എളുപ്പമാക്കും. ഉദാഹരണത്തിന്, എല്ലാ മാസവും എസ്ഐപികളിൽ ഒരു ചെറിയ തുക നിക്ഷേപിച്ച് നിങ്ങളുടെ നിക്ഷേപ ശീലം സ്വയം പ്രേരിതമാക്കാനാവും.
- മികച്ച സാമ്പത്തിക സുരക്ഷ
നേരത്തെ നിക്ഷേപിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും സഹായിക്കും. നേരത്തെ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് കാലക്രമേണ വലിയ അളവിൽ സമ്പത്ത് സ്വരൂപിക്കാനാവും. അത് നിങ്ങൾക്ക് സാമ്പത്തിക സ്ഥിരതയും മനസ്സമാധാനവും നൽകും.
- കുറച്ച് ഉത്തരവാദിത്തങ്ങളോടെ കൂടുതൽ നിക്ഷേപം
നിങ്ങൾ ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുമ്പോൾ, ആ സമയത്ത് ഉത്തരവാദിത്തങ്ങൾ കുറവായിരിക്കും. നിങ്ങൾക്ക് നിക്ഷേപിക്കാൻ കൂടുതൽ പണം നീക്കിവെയ്ക്കാനാവുമെന്നാണ് ഇതിനർത്ഥം. പ്രായം കൂടുന്തോറും കുടുംബത്തിന്റെ പരിപാലനം, കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ പരിചരണ ആവശ്യങ്ങൾക്ക് പണം ചെലവഴിക്കൽ തുടങ്ങിയ കൂടുതൽ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ നിങ്ങൾക്കുണ്ടായേക്കാം. അതുമൂലം നിങ്ങൾക്ക് ഉയർന്ന തുക നിക്ഷേപിക്കാൻ അവസരം ലഭിക്കാനിടയില്ല.
നിക്ഷേപം എങ്ങനെ ആരംഭിക്കാം?
ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കുന്നതിന് നിങ്ങൾക്ക് പിന്തുടരാവുന്ന ഘട്ടങ്ങൾ ഇനിപ്പറയുന്നു:
- നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ നിക്ഷേപിക്കേണ്ട മ്യൂച്വൽ ഫണ്ടിന്റെ തരം നിർണ്ണയിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
- നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞാൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു മ്യൂച്വൽ ഫണ്ട് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇന്ത്യയിൽ നിരവധി മ്യൂച്വൽ ഫണ്ട് ഓപ്ഷനുകൾ ഉണ്ട്. അൽപ്പം ഗവേഷണം നടത്തി നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളുമായി യോജിക്കുന്ന നല്ല ട്രാക്ക് റെക്കോർഡുള്ള ഒരു ഫണ്ട് തിരഞ്ഞെടുക്കുക.
- മ്യൂച്വൽ ഫണ്ടുകൾ പതിവായി നിരീക്ഷിക്കുന്നത് നിക്ഷേപകർക്ക് തങ്ങളുടെ ഫണ്ടിന്റെ പ്രകടനത്തെക്കുറിച്ച് അറിയാനും നിക്ഷേപ സ്ട്രാറ്റെജിയിൽ സമയബന്ധിതമായ മാറ്റങ്ങൾ വരുത്താനും അനുവദിക്കുന്നു. സാമ്പത്തിക ലക്ഷ്യങ്ങളുമായും സമയ പരിധിയുമായും നിക്ഷേപം യോജിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് നിക്ഷേപകരെ സഹായിക്കും.
- നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് നിക്ഷേപം നടത്തുന്നതിൽ സഹായിക്കുന്നതിന് ഒരു സാമ്പത്തിക വിദഗ്ധന്റെയോ പ്രൊഫഷണലിന്റെയോ ഉപദേശം തേടുകയും ചെയ്യാം.
ഉപസംഹാരം
നിങ്ങൾ നേരത്തെ നിക്ഷേപിക്കാൻ ആരംഭിച്ചാൽ, സമയം അനുകൂലമായിരിക്കുന്നതിൽ നിന്നും കോംപൗണ്ടിംഗിന്റെ കരുത്തിൽ നിന്നും നിങ്ങൾക്ക് പ്രയോജനം നേടാം. നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിന്റെ നേട്ടങ്ങളും നിക്ഷേപം എങ്ങനെ തുടങ്ങാമെന്നും ഇപ്പോൾ നിങ്ങൾക്കറിയാം, ഇനി കാത്തിരിക്കേണ്ട. ഇപ്പോൾ തന്നെ മ്യൂച്വൽ ഫണ്ടുകളിലുള്ള നിക്ഷേപം ആരംഭിക്കൂ!
നിരാകരണം
മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ച് AMFI വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു സാമ്പത്തിക ഉൽപ്പന്ന വിഭാഗമെന്ന നിലയിൽ മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിള്ളതാണ്, അല്ലാതെ വിൽപ്പന പ്രോത്സാഹിപ്പിക്കാനോ ബിസിനസ് അഭ്യർത്ഥനയ്ക്കോ വേണ്ടിയുള്ളതല്ല.
പൊതുവായി ലഭ്യമായ വിവരങ്ങൾ, ആന്തരിക ഉറവിടങ്ങൾ, വിശ്വസനീയമെന്ന് വിശ്വസിക്കപ്പെടുന്ന മറ്റ് മൂന്നാം കക്ഷി ഉറവിടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവിടെയുള്ള ഉള്ളടക്കം AMFI തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും, അത്തരം വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകാനോ അതിന്റെ പൂർണ്ണത ഉറപ്പുനൽകാനോ അത്തരം വിവരങ്ങൾ മാറ്റില്ലെന്ന് ഉറപ്പുനൽകാനോ AMFI-ക്ക് കഴിയില്ല.
ഇവിടെ നൽകിയിരിക്കുന്ന ഉള്ളടക്കം വ്യക്തിഗത നിക്ഷേപകന്റെ ലക്ഷ്യങ്ങൾ, നഷ്ട സഹന ശേഷി, സാമ്പത്തിക ആവശ്യങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങൾ അല്ലെങ്കിൽ ഇവിടെ വിവരിച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങളുടെ അനുയോജ്യത എന്നിവ കണക്കിലെടുക്കുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ നിക്ഷേപ ഉപദേശത്തിനായി നിക്ഷേപകർ അവരുടെ പ്രൊഫഷണൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ/കൺസൾട്ടന്റ്/ടാക്സ് അഡ്വൈസർ എന്നിവരെ സമീപിക്കാൻ നിർദ്ദേശിക്കുന്നു.
ഒരു മ്യൂച്വൽ ഫണ്ട് സ്കീം ഒരു ഡിപ്പോസിറ്റ് ഉൽപ്പന്നമല്ല, മ്യൂച്വൽ ഫണ്ടിന്റെയോ അതിന്റെ AMC-യുടെയോ ബാധ്യതയോ ഗ്യാരണ്ടിയോ ഇൻഷ്വർ ചെയ്തതോ അല്ല. അടിസ്ഥാന നിക്ഷേപങ്ങളുടെ സ്വഭാവം കാരണം, ഒരു മ്യൂച്വൽ ഫണ്ട് ഉൽപ്പന്നത്തിന്റെ റിട്ടേണുകൾ അല്ലെങ്കിൽ സാധ്യതയുള്ള റിട്ടേണുകൾ ഉറപ്പ് നൽകാൻ കഴിയില്ല. ചരിത്രപരമായ പ്രകടനം, അവതരിപ്പിക്കുമ്പോൾ, പൂർണ്ണമായും റഫറൻസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്, ഭാവി ഫലങ്ങളുടെ ഗ്യാരണ്ടിയല്ല.
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.