ലോക്ക്-ഇൻ കാലയളവ് എന്നതിന്റെ അർത്ഥമെന്താണ്?

ലോക്ക്-ഇൻ കാലയളവ് എന്നതിന്റെ അർത്ഥമെന്താണ്? zoom-icon

നിങ്ങളുടെ നിക്ഷേപത്തിന് ഒരു ‘ലോക്ക്-ഇൻ കാലയളവ്' ഏർപ്പെടുത്തുന്ന ചില മ്യൂച്വൽ ഫണ്ടുകളുണ്ട്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ELSS), ഡെറ്റ് ഫണ്ടുകളിലെ ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾ (FMP), ക്ലോസ്ഡ് എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിക്ഷേപകർ അവരുടെ നിക്ഷേപം കൈവശം വയ്ക്കേണ്ട ഏറ്റവും കുറഞ്ഞ കാലയളവിനെ സൂചിപ്പിക്കുന്നതാണ് ലോക്ക്-ഇൻ കാലയളവ്. ആ കാലയളവിൽ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ റിഡീം ചെയ്യാനോ വിൽക്കാനോ കഴിയില്ല.

മ്യൂച്വൽ ഫണ്ട് സ്കീമിന്റെ തരത്തെ ആശ്രയിച്ച് ലോക്ക്-ഇൻ കാലയളവുകൾ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ELSS) മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഒരു ടാക്സ് സേവർ മ്യൂച്വൽ ഫണ്ടാണ്.  അതായത് നിക്ഷേപം നടത്തിയ തീയതി മുതൽ മൂന്ന് വർഷം പൂർത്തിയാകുന്നതിന് വരെ നിങ്ങൾക്ക് അതിന്റെ യൂണിറ്റുകൾ വിൽക്കാനോ റിഡീം ചെയ്യാനോ കഴിയില്ല. അതുപോലെ തന്നെ, ചില ക്ലോസ്ഡ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്ക് സ്കീമിന്റെ ഓഫർ രേഖയിൽ വ്യക്തമാക്കിയ ഒരു ലോക്ക്-ഇൻ കാലയളവ് ഉണ്ടായിരിക്കാം. കൂടാതെ, മൂന്ന് വർഷത്തിലേറെയായി ഉടമസ്ഥതയിലുള്ള നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ലോംഗ് ടേം ക്യാപ്പിറ്റൽ ഗെയിൻസ് (LTCG) ആയി തരംതിരിക്കുന്നു. LTCG -ക്കുള്ള നികുതി നിരക്ക് സ്ഥിരം വരുമാനത്തിന് ബാധകമായ നിരക്കിനേക്കാൾ കുറവാണ് (വ്യക്തിയുടെ നികുതി അടയ്‌ക്കേണ്ട വരുമാനത്തെ ആശ്രയിച്ച്). അതിനാൽ, മൂന്ന് വർഷത്തിലേറെയുള്ള ലോക്ക്-ഇൻ കാലയളവ് പ്രയോജനകരമാണെന്ന് തെളിയിച്ചേക്കാം.

എന്നിരുന്നാലും, മിക്ക ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്കും ഒരു ലോക്ക്-ഇൻ കാലയളവ് ഇല്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവയുടെ യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും.

ഡെറ്റ് ഫണ്ടുകളിലെ ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾക്ക്, ഒരു നിശ്ചിത കാലയളവിലേക്കുള്ള ലോക്ക്-ഇൻ കാലയളവ് വരെ നിങ്ങൾ നിങ്ങളുടെ നിക്ഷേപം നിലനിർത്തേണ്ടതുണ്ട്. ആ കാലയളവിന് ശേഷം, നിങ്ങളുടെ യൂണിറ്റുകൾ റിഡീം ചെയ്യാൻ കഴിയും. ലോക്ക്-ഇൻ നികുതി ആസൂത്രണത്തിന് വേണ്ടിയല്ല, മറിച്ച് മെച്യൂരിറ്റി വരെ സൂക്ഷിക്കേണ്ട അടിസ്ഥാന ഡെറ്റ് ആസ്തികളുടെ വരുമാനം നേടുന്നതിനാണ്. 

ഹ്രസ്വകാല വ്യാപാരത്തെയും അനുമാനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നതിനാണ് ലോക്ക്-ഇൻ കാലയളവുകൾ സാധാരണയായി നടപ്പിലാക്കുന്നത്. ദീർഘകാലത്തേക്കുള്ള നിക്ഷേപ ശീലം വളർത്തിയെടുക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. 

ലോക്ക്-ഇൻ കാലയളവിന്റെ പ്രാധാന്യം

  1. ദീർഘകാലത്തേക്ക് നിക്ഷേപം തുടരാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
  2. മാർക്കറ്റ് വീഴുന്ന സമയത്തുള്ള പെട്ടന്നുള്ള പുറത്ത് കടക്കലുകൾ തടയുന്നു
  3. പ്രകടനത്തിൽ ശ്രദ്ധയൂന്നാൻ ഫണ്ട് മാനേജർമാരെ അനുവദിക്കുന്നു
  4. വരുമാനത്തിലെ ചാഞ്ചാട്ടം കുറയ്ക്കുന്നു

ലോക്ക്-ഇൻ കാലയളവിനു ശേഷമുള്ള ഫണ്ടിന്റെ തരത്തിന് അനുസരിച്ച്, നിങ്ങളുടെ നിക്ഷേപം ഉടനടി വിൽക്കുന്നതിനുപകരം, അത് വിലയിരുത്തുക. അത് നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അത് നിലനിർത്താൻ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ കൂടുതൽ നിക്ഷേപം നടത്തുകയോ ചെയ്യാം.

മ്യൂച്വൽ ഫണ്ട് സ്കീമുകളെ നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി ക്രമീകരിക്കുന്നതിലൂടെയും അച്ചടക്കമുള്ള സമീപനം സ്വീകരിക്കുന്നതിലൂടെയും, അവ നേടുന്നതിന് കോംപൗണ്ടിംഗിന്റെ ശക്തി നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

282
285

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??