എന്തുകൊണ്ട് നിങ്ങൾ ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കണം?

എന്തുകൊണ്ട് നിങ്ങൾ ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കണം? zoom-icon

ലാർജ് ക്യാപ് ഫണ്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ മികച്ച 100 കമ്പനികളിൽ നിക്ഷേപിക്കുന്നു. നിങ്ങൾ ഈ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങളുടെ പണം ഫണ്ട് മാനേജർമാർ സാമാന്യം വലിയ മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള അറിയപ്പെടുന്ന കമ്പനികൾക്കായി നീക്കിവയ്ക്കുന്നു. ലാർജ് ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഇൻസ്ട്രുമെന്റുകളിലും 80% നിക്ഷേപങ്ങൾ ഉള്ളതിനാൽ, നിക്ഷേപകർക്ക് പരോക്ഷമായി ശക്തമായ സാമ്പത്തിക നിലയിലുള്ള വിപണിയിലെ പ്രമുഖരായ, സ്ഥിരതയുള്ള കമ്പനികളുടെ ഭാഗമാകാൻ കഴിയും. ലാർജ് ക്യാപ് ഫണ്ട് ലാർജ് ക്യാപ് കമ്പനികളുടെ സ്ഥിരതയിലും ശക്തിയിലും വളർച്ച നേടുന്നു. സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഈ കമ്പനികൾ മികച്ച രീതിയിൽ സജ്ജമാണ്. വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമായി അവയ്ക്ക് സുസ്ഥാപിതമായ ബിസിനസ്സ് മാതൃകകളും ഉറച്ച സാമ്പത്തിക അടിത്തറയും ദീർഘകാലാടിസ്ഥാനത്തിൽ ലാഭം ഉണ്ടാക്കുന്നതിന്റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും ഉണ്ട്.


ലാർജ് ക്യാപ് ഫണ്ടുകൾ വഴി, അടിസ്ഥാനപരമായി ശക്തമായ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ അനുയോജ്യമായ സമയം കണ്ടെത്തുന്നതിനെക്കുറിച്ച് നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. വിദഗ്ദരായ ഫണ്ട് മാനേജർമാർ നിക്ഷേപ തിരഞ്ഞെടുപ്പുകൾ നടത്തുന്നു, അതുവഴി നിങ്ങളുടെ സമയവും അദ്ധ്വാനവും ലാഭിക്കുന്നു. അതിനാൽ, ലാർജ് ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുന്നത് രണ്ട് മേഖലകളുടെയും മികച്ച കാര്യങ്ങൾ നൽകുന്നു: കുറഞ്ഞ നിക്ഷേപ തുകയും വിദഗ്ദ്ധമായ മാനേജ്മെന്റും. ചുരുക്കത്തിൽ, ഒരു ലാർജ് ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുന്നത് വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമായി കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കിൽ വിരമിക്കലിനുള്ള ആസൂത്രണം തുടങ്ങിയ നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്ക് താരതമ്യേന സ്ഥിരതയുള്ള മൂലധന വളർച്ച വാഗ്ദാനം ചെയ്തേക്കാം.
 
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

284

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??