ESG എന്നത് പരിസ്ഥിതി, സാമൂഹികം, ഭരണനിർവഹണം എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഫണ്ടിന്റെ പോർട്ട്ഫോളിയോയുടെ ഭൂരിഭാഗവും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണ പ്രവർത്തനങ്ങൾക്കായി വിലയിരുത്തിയ ഓഹരികളും ബോണ്ടുകളും ഉൾക്കൊള്ളുന്നതാണ്. അത്തരം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾ സുസ്ഥിരമായ വളർച്ചയും ഉത്തരവാദിത്തമുള്ള ബിസിനസ് പെരുമാറ്റവും സജീവമായി പ്രോത്സാഹിപ്പിക്കുന്നു.
ESG-യെ കുറിച്ച് വിശദമായി മനസ്സിലാക്കുക
പരിസ്ഥിതി (E): കാർബൺ പുറന്തള്ളൽ, മാലിന്യ നിർമാർജ്ജന രീതികൾ, പരിസ്ഥിതി സൗഹൃദമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ ഒരു കമ്പനിയുടെ പാരിസ്ഥിതിക ആഘാതത്തിൽ 'E' ശ്രദ്ധയൂന്നുന്നു.
സാമൂഹികം(S): ലിംഗസമത്വം, ക്ഷേമ സംവിധാനങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവ കണക്കിലെടുത്ത് ഒരു കമ്പനി അതിന്റെ തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും സമൂഹത്തിന് സംഭാവന നൽകുന്നുവെന്നും 'S'പരിശോധിക്കുന്നു.
ഭരണനിർവഹണം (G): നിയന്ത്രണം പാലിക്കൽ, വിസിൽ ബ്ലോവർ നയങ്ങൾ, പരാതി പരിഹാരങ്ങൾ എന്നിവ നോക്കി 'G' കോർപ്പറേറ്റ് ഭരണത്തെ വിലയിരുത്തുന്നു.
ESG ഫണ്ടുകൾ, ഈ മേഖലകളിൽ മികവ് പുലർത്തുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് മുൻഗണന നൽകുകയും മോശം റെക്കോർഡുള്ളവയെ ഒഴിവാക്കുകയും ചെയ്യുന്നു. ESG മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തുന്നതിന് മുമ്പ് ഒരു കമ്പനിയുടെ പരിസ്ഥിതി, സാമൂഹിക, ഭരണ രീതികൾ വിലയിരുത്തുന്നതിനായി ESG റേറ്റിംഗുകൾ ഉപയോഗപ്പെടുത്തുന്നു. ഈ റേറ്റിംഗുകൾ പൊതുവായി ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി മൂന്നാം കക്ഷി റേറ്റിംഗ് ഏജൻസികളാണ് കണക്കാക്കുന്നത്, അത് നിക്ഷേപകരെ അവരുടെ നിക്ഷേപങ്ങളെ അവയുടെ മൂല്യവുമായി ക്രമീകരിക്കാൻ സഹായിക്കുന്നു.
ESG മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ
1. മൂല്യങ്ങളുടെ വിന്യാസം: ESG ഘടകങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നു, നിങ്ങളുടെ വ്യക്തിഗത മൂല്യങ്ങളെ പിന്തുണയ്ക്കുന്നു, അനുകൂലമായ മാറ്റത്തിന് സംഭാവന നൽകുന്നു.
2. ദീർഘകാല പ്രകടനം: സുസ്ഥിരതയ്ക്കായുള്ള പ്രതിബദ്ധതകളിൽ നിന്നും റിസ്ക് മാനേജ്മെന്റിൽ നിന്നും നേട്ടമുണ്ടാക്കിക്കൊണ്ട് ESG-യിൽ ഊന്നിയ കമ്പനികൾ മിക്കപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം നൽകുന്നു.
3. നഷ്ടസാധ്യത കുറയ്ക്കൽ: മോശമായ ESG രീതികളുള്ള കമ്പനികളെ ഒഴിവാക്കുന്നതിലൂടെ പാരിസ്ഥിതിക ദുരന്തങ്ങളും ഭരണനിർവഹണപരമായ പ്രശ്നങ്ങളും പോലുള്ള നഷ്ടസാധ്യതകൾ കൈകാര്യം ചെയ്യാൻ ESG മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുന്നു.
നിരാകരണം:
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.