IDCW: വിതരണം ചെയ്യാവുന്ന സർപ്ലസ് വിതരണം ചെയ്യുമ്പോഴെല്ലാം, അതിൽ വരുമാന വിതരണവും മൂലധന വിതരണവും ഉൾപ്പെടുന്നു. കൂടാതെ അത് ഫണ്ടിൽ നിക്ഷേപകരുടെ കൈവശമുള്ള യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
നികുതി: സാധാരണ വരുമാനത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് IDCW പേയ്മെന്റുകൾ നടത്തുന്നത്, ഇത് സ്ഥിര വരുമാനം നേടുന്നതിനുള്ള നികുതി കാര്യക്ഷമതയുള്ള മാർഗ്ഗമാക്കി അതിനെ മാറ്റുന്നു.
രണ്ട് പ്രധാന തരം IDCW ഓപ്ഷനുകളുണ്ട്, അവ ഇനി പറയുന്നു:
IDCW പേഔട്ട് ഓപ്ഷൻ: ഈ പ്ലാനിൽ, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൃത്യമായ ഇടവേളകളിൽ സമാഹരിച്ച ലാഭം വിതരണം ചെയ്യുന്നു. വിതരണം ചെയ്തുകഴിഞ്ഞാൽ, ഫണ്ടിന്റെ അറ്റ ആസ്തി മൂല്യം (NAV) പേഔട്ടിന്റെ തുക അനുസരിച്ച് കുറയുന്നു.
IDCW പുനർ നിക്ഷേപ ഓപ്ഷൻ: പണമായി പേഔട്ട് നേടുന്നതിന് പകരം, ലാഭം മ്യൂച്വൽ ഫണ്ടിലേക്ക് വീണ്ടും നിക്ഷേപിക്കുകയും നിക്ഷേപകന് വേണ്ടി അധിക യൂണിറ്റുകൾ വാങ്ങുകയും ചെയ്യുന്നു. ഇത് നിക്ഷേപകന്റെ കൈവശമുള്ള യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു, അതേസമയം പേഔട്ട് തുക പ്രകാരം ഫണ്ടിന്റെ NAV കുറയുന്നു.
നിക്ഷേപകർക്ക് അവരുടെ വരുമാനത്തിൽ വരുമാന വിതരണവും മൂലധനം പിൻവലിക്കലും ഉൾപ്പെടുന്നുവെന്ന് IDCW പ്ലാൻ വിശദമാക്കുന്നു.
ഡിവിഡന്റ് പ്ലാനിനെ IDCW പ്ലാൻ എന്ന് SEBI പേര് മാറ്റിയെങ്കിലും, ഈ ആശയത്തെ ചുറ്റിപ്പറ്റിയുള്ളതെല്ലാം എല്ലാം ഇപ്പോഴും സമാനമാണ്.
നിരാകരണം:
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.