മറുവശത്ത്, നിലവിലുള്ള ഫണ്ടുകൾ വളരെക്കാലമായി ഇവിടെ ഉണ്ട്, ഗണ്യമായി ദീർഘകാല ചരിത്രം ഉണ്ട്, അത് ഒരു ട്രാക്ക് റെക്കോർഡ് നൽകുന്നു. നിലവിലുള്ള ഫണ്ടുകൾക്കായി, ഫണ്ട് സ്ഥിരമായി നല്ല ഫലങ്ങൾ നൽകിയിട്ടുണ്ടോ ഇല്ലയോ എന്ന് നിക്ഷേപകന് അവലോകനം ചെയ്യാനും നിലവിലെ NAV അടിസ്ഥാനമാക്കി ഈ ഫണ്ടുകളുടെ യൂണിറ്റുകൾ വാങ്ങാനും കഴിയും.
അപ്പോൾ, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ ഏതാണ്? വ്യക്തിപരമായ വ്യവസ്ഥകളെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചാണ് മിക്കപ്പോഴും ഇത് നടക്കുന്നതെന്ന് നമുക്ക് പറയാം. നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന NFO-കളുടെയും നിലവിലുള്ള ഫണ്ടുകളുടെയും ചില നേട്ടങ്ങൾ നോക്കാം.
NFO-കളും നിലവിലുള്ള ഫണ്ടുകളും
NFO-കളിൽ നിക്ഷേപിക്കുന്നതിൻ്റെ ഗുണങ്ങൾ ഇനിപറയുന്നവയാണ്:
> വൈവിധ്യവൽക്കരണത്തിന്റെ നേട്ടങ്ങൾ
പലപ്പോഴും, NFO-കൾ പുതിയ തന്ത്രങ്ങൾ അല്ലെങ്കിൽ മുമ്പ് ലഭ്യമല്ലാതിരുന്ന പുതിയ തരം ഫണ്ടുകൾ അവതരിപ്പിക്കുന്നു. ഇത് നിങ്ങളുടെ നിക്ഷേപങ്ങളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരും.
> വളർന്നുവരുന്ന ട്രെൻഡുകളിലേക്കുള്ള ആക്സസ്
NFO-കൾ പലപ്പോഴും പുതിയ വളർന്നുവരുന്ന വിപണി ട്രെൻഡുകളെ നടപ്പിലാക്കുന്നു ഒരു സെക്ടറിലോ തീമിലോ നിക്ഷേപം നടത്താൻ ഒരാൾക്ക് അവസരം ലഭിച്ചാൽ അതിന്റെ പൂർണ്ണ ശേഷിയിലെത്തും മുൻപ് മികച്ച വരുമാനം പ്രതീക്ഷിക്കാം.
> ചെലവ് കുറഞ്ഞ പ്രവേശനം
മിക്ക NFO-കൾക്കും യൂണിറ്റിന് 10 രൂപ എന്ന വളരെ കുറഞ്ഞ എൻട്രി വിലയാണുള്ളത്, ഇത് എല്ലാവർക്കും സ്വന്തമാക്കാൻ കഴിവ് നൽകുന്നു. ഒരു ചെറിയ നിക്ഷേപത്തിൽ കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നു.
അതേസമയം, നിലവിലുള്ള ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിൻ്റെ ഗുണങ്ങൾ ഇനി പറയുന്നു:
> തെളിയിക്കപ്പെട്ട പ്രകടന റെക്കോർഡ്
സ്ഥാപിതമായ ഫണ്ടുകൾക്ക് വരുമാനത്തിന്റെയും ചാഞ്ചാട്ടത്തിന്റെയും ട്രാക്ക് റെക്കോർഡുകൾ ഉണ്ട്. അത് വിവിധ വിപണി സൈക്കിളുകളുടെ സാഹചര്യങ്ങളിൽ അവയുടെ പ്രകടനത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നു.
> സ്ഥാപിതവും വൈവിധ്യമാർന്നതുമായ പോർട്ട്ഫോളിയോ
ഇത് അവർക്ക് മുൻകൂട്ടി വൈവിധ്യവൽക്കരിച്ച പോർട്ട്ഫോളിയോ നൽകുന്നു, അതിനാൽ വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നോ ഫണ്ട് മാനേജർമാരുടെ തീരുമാനങ്ങളിൽ നിന്നോ ഉള്ള പ്രാരംഭ നഷ്ടസാധ്യതകൾ കുറയ്ക്കുന്നു.
> വിവിധ ഓപ്ഷനുകളുടെ ലഭ്യത
പണത്തിന്റെ പ്രകടനം, നഷ്ടസാധ്യത ക്രമീകരിച്ച വരുമാനം, ഫണ്ട് മാനേജരുടെ വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാവുന്ന ഫണ്ടുകളുടെ ഒരു തിരഞ്ഞെടുപ്പ് നിക്ഷേപകൻ്റെ പക്കലുണ്ട്.
NFO-കൾ വിപണിയിലെ സമയത്തെയും തന്ത്രത്തെയും ആശ്രയിച്ചിരിക്കുന്നു, അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു, പക്ഷേ ഉയർന്ന നഷ്ടസാധ്യതകളുണ്ട്. എക്സിസ്റ്റിംഗ് ഫണ്ടുകൾ സ്ഥാപിത തന്ത്രങ്ങളിൽ നിന്നും വൈവിധ്യവൽക്കരണത്തിൽ നിന്നും നേട്ടമുണ്ടാക്കുന്നു, പക്ഷേ തളർന്ന വിപണികളിൽ പ്രകടനം മെച്ചപ്പെടാതെയിരിക്കാം.
അവസാനമായി, NFO-കൾക്കും എക്സിസ്റ്റിംഗ് ഫണ്ടുകൾക്കും ഇടയിലുള്ള തിരഞ്ഞെടുപ്പ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ, നഷ്ടത്തോടുള്ള സഹിഷ്ണുത, വിപണി വീക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ പുതിയ ആശയങ്ങളിലും തന്ത്രങ്ങളിലും നഷ്ടസാധ്യത എടുക്കാൻ തയ്യാറുള്ള ഒരു സാഹസികനായ നിക്ഷേപകനാണെങ്കിൽ, NFO-കൾ ആകർഷകമായേക്കാം. എന്നിരുന്നാലും, സ്ഥിരത, സുതാര്യത, തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് എന്നിവ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എക്സിസ്റ്റിംഗ് ഫണ്ടുകളാണ് മികച്ച തിരഞ്ഞെടുപ്പ്.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.