മാസം വെറും ₹500 കൊണ്ട് നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കാം!
മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലേ അര്‍ത്ഥപൂര്‍ണമായ റിട്ടേണുകള്‍ ലഭിക്കൂ എന്നാണ് ജനങ്ങളുടെ ധാരണ. പക്ഷേ, പ്രതിമാസം ₹ 500 കൊണ്ടു പോലും നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കുകയും നിങ്ങളുടെ വരുമാനം ഉയരുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപം സാവകാശം വര്‍ധിപ്പിക്കുകയും ചെയ്യാം.
വ്യത്യസ്ത റിട്ടേണ്‍ നിരക്കുകളില്‍ നിങ്ങളുടെ നിക്ഷേപം എങ്ങനെയാണ് വളരുന്നതെന്ന് മനസ്സിലാക്കാന്‍ താഴെയുള്ള പട്ടിക കാണുക.
*ഇത് തീര്‍ത്തും ഉദാഹരണം മാത്രമാണ്. ഈ പട്ടികയില്‍ കാണിച്ചിരിക്കുന്ന റിട്ടേണുകള്‍ തീര്‍ത്തും അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതും കാര്യങ്ങള്‍ വിശദീകരിക്കാനായി കൊടുത്തിരിക്കുന്നതും ആണ് . മ്യൂച്വല്‍ ഫണ്ടുകള്‍ ഉറപ്പായ റിട്ടേണ്‍ നിരക്കുകളൊന്നും വാഗ്ദാനം ചെയ്യില്ല.
സാധാരണക്കാര്‍ മുതല്‍ ധനികര്‍ വരെയുള്ള എല്ലാവര്ക്കും അനുയോജ്യമായതാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ചെറിയ നിക്ഷേപങ്ങള്‍ കൊണ്ട് വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്ന് മന്ത്രങ്ങള്‍ ഉണ്ട്:
a. നേരത്തേ ആരംഭിക്കുക – ചെറിയ തുക കൊണ്ടു പോലും
b. റെഗുലര്‍ ആയി നിക്ഷേപിക്കുക – തുക എത്ര തന്നെയും ആയിക്കോട്ടെ
c. ദീര്‍ഘകാലം നിക്ഷേപം തുടരുക – നിങ്ങളുടെ നിക്ഷേപത്തിന് വളരാന്‍ അവസരം നല്‍കുന്നതിന്.
കാലങ്ങള്‍ കൊണ്ട് മ്യൂച്വല്‍ ഫണ്ടുകള്‍ എല്ലാത്തരം നിക്ഷേപകര്‍ക്കും അനുയോജ്യമാകും വിധം പരിണമിച്ചിരിക്കുന്നു. നിക്ഷേപം ചെറുതായിരുന്നാലും, സ്ഥിരമായ നിക്ഷേപങ്ങളും അച്ചടക്കമുള്ള സമീപനവും കാലങ്ങള്‍ കൊണ്ട് വലിയ തുക കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കും.