സമ്പത്ത് സ്വരുക്കൂട്ടാനുള്ള പാതയിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ പണം നിക്ഷേപിച്ചു കൊണ്ട് അതിനുള്ള അവസരം ബിസിനസുകളും കൊമേഴ്സുകളും ഒരുക്കി നല്‍കുന്നുണ്ട്. വിവിധ കമ്പനികളുടെ സ്റ്റോക്കുകളില്‍ നിക്ഷേപിച്ചു കൊണ്ട് വ്യവസായ സംരംഭകരുടെ ബിസിനസുകളില്‍ നമുക്കും നിക്ഷേപകരാകാന്‍ കഴിയും. വ്യവസായ സംരംഭകരും മാനേജര്‍മാരും അവരുടെ ബിസിനസ് കാര്യക്ഷമമായും ലാഭകരമായുമാണ് നടത്തുന്നത് എന്നതിനാല്‍, ഓഹരി ഉടമകള്‍ക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. അതിനാല്‍ തന്നെ, മ്യൂച്വല്‍ ഫണ്ടുകള്‍ സമ്പത്ത് സ്വരുക്കൂട്ടാനുള്ള ഒരു മികച്ച മാര്‍ഗമാണ്.
പക്ഷേ ഏത് സ്റ്റോക്ക് എപ്പോള്‍ വാങ്ങണം എന്ന് നമ്മള് എങ്ങനെ അറിയും?
അവിടെയാണ് നമ്മള് പ്രൊഫഷണലുകളുടെ സഹായം തേടേണ്ടത്. ഒരേ സമയം പലവിധ അവസരങ്ങള്‍ മുതലാക്കാന്‍ വലിയൊരു കോര്‍പ്പസിന്റെ നേട്ടവും അവര്‍ക്ക് ലഭ്യമാക്കാനാകും. ഇത് പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയ സമീകൃത ഭക്ഷണം നമുക്ക് ആവശ്യമായതു പോലെയാണ്. ഏതെങ്കിലും ഒരു തരം പോഷകം മാത്രം കഴിച്ചാല്‍ ചില പോഷകങ്ങളുടെ അഭാവം ഉണ്ടാകും. സമാനമായി, ഒരു ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടില്‍ നിങ്ങള്‍ക്ക് സമ്പദ് വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിയും. അതിനു പുറമേ, സാധ്യമായ അഹിതങ്ങളില് നിന്ന് അത് സംരക്ഷിക്കുകയും ചെയ്യും.
പ്രൊഫഷണല്‍ ആയി മാനേജ് ചെയ്ത ഒരു ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കുകയും നിങ്ങള്‍ക്കും നിങ്ങളുടെ അടുത്ത തലമുറയ്ക്കുമായി സമ്പത്ത് സ്വരുക്കൂട്ടാന്‍ ദീര്‍ഘകാലം നിക്ഷേപം തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യണം.