മ്യൂച്വല്‍ ഫണ്ടുകള്‍ ഏറെക്കാലമായി നിലവിലുണ്ടോ?

മ്യൂച്വല്‍ ഫണ്ടുകള്‍ ഏറെക്കാലമായി നിലവിലുണ്ടോ?

ലോകമെമ്പാടും കാലങ്ങളായി പല വിധത്തിലുള്ള കളക്ടീവും പൂൾഡും ആയ നിക്ഷേപ ഫോർമാറ്റുകൾ നിലനിൽക്കുന്നുണ്ട്. നമുക്ക് അറിയാവുന്നതുപോലെ, 1924-ൽ മസാച്ചുസെറ്റ്സ് ഇൻവെസ്റ്റേഴ്സ് ട്രസ്റ്റിന്റെ രൂപീകരണത്തോടെയാണ് മ്യൂച്വൽ ഫണ്ട് നിലവിൽ വന്നത്.

മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്‍റെ വളർച്ചയ്ക്ക് കാരണമായ മൂന്ന് വിശാലമായ അടിസ്ഥാന പ്രവണതകളുണ്ട്:

  1. കൂടുതൽ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ ആരംഭിച്ചതിനാൽ മാനേജ്മെന്റിനു കീഴിലുള്ള അസെറ്റുകൾ മതിപ്പുളവാക്കുന്ന വളർച്ച നേടി.
  2. കർശനമായ റെഗുലേഷൻ,  നിക്ഷേപകരുടെ സുരക്ഷയും ഫണ്ട് മാനേജ്മെന്‍റ് വ്യവസായത്തിന്‍റെ ഉചിതമായ മേൽനോട്ടവും ഉറപ്പാക്കി.
  3. വ്യത്യസ്ത ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കൂടുതല്‍ നവീനമായ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി; ഹ്രസ്വകാല ക്യാഷ് മാനേജ്മെന്‍റ് മുതല്‍ ദീര്‍ഘകാല റിട്ടയര്‍മെന്‍റ് പ്ലാന്‍ വരെയുള്ളവ.

1963-ൽ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (UTI) സ്ഥാപിച്ചതു മുതലാണ് ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ നിലവിൽ വന്നത്. ഇന്ത്യൻ സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് രൂപീകരിച്ചതാണ് UTI. 1964 ഓഗസ്റ്റിൽ ആരംഭിച്ച യൂണിറ്റ് സ്കീം 64 ആയിരുന്നു ആദ്യ മ്യൂച്വൽ ഫണ്ട് സ്കീം.

1987-ൽ, മറ്റ് പൊതു മേഖലാ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾ ആരംഭിക്കാൻ അനുമതി നൽകി.  1993-ൽ, ഉദാരവൽക്കരണത്തെ തുടർന്ന്, സ്വകാര്യ മേഖലയ്ക്കും വിദേശ സ്പോൺസർമാർക്കും മ്യൂച്വൽ ഫണ്ടുകൾ ആരംഭിക്കാൻ അനുമതി നൽകി.

ഇത് മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് ദ്രുതമായ വളർച്ചയും വൈദഗ്ധ്യവും വ്യാപനവും  ഉറപ്പാക്കി. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ മാനേജ് ചെയ്യുന്ന ആസ്തികൾ 37.7 ലക്ഷം കോടി കവിഞ്ഞു.

446

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??