ഓരോ മ്യൂച്വല്‍ ഫണ്ട് സ്കീമിനും ഒരു നിക്ഷേപ ലക്ഷ്യവും ഈ ലക്ഷ്യം കൈവരിക്കാനായി ഫണ്ടിന്‍റെ പ്രകടനം പരമാവധിയാക്കാന്‍ ഉത്തരവാദപ്പെട്ട ഒരു ഫണ്ട് മാനേജരും ഉണ്ടായിരിക്കും.
ഫണ്ട് മാനേജ്‌മെന്റ് ടീം എടുക്കുന്ന തീരുമാനങ്ങൾ, മൂലധന വിപണിയിലെ വിവിധ ഘട്ടങ്ങൾ, ബിസിനസ്, സാമ്പത്തിക സാഹചര്യങ്ങൾ, MF സ്കീമിനെ ബാധിക്കുന്ന ബന്ധപ്പെട്ട മൈക്രോ, മാക്രോ-ഇക്കണോമിക് ഘടകങ്ങൾ എന്നിവ ഈ പ്രകടനത്തെ ബാധിക്കുന്നു. സാധാരണഗതിയിൽ, പോർട്ട്ഫോളിയോയിലെ സെക്യൂരിറ്റികൾ സ്കീം ഇൻഫർമേഷൻ ഡോക്യുമെന്റിൽ നിർവചിച്ചിരിക്കുന്നതുപോലെ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്ന ഒരു പ്രക്രിയ എല്ലാ ഫണ്ട് മാനേജ്മെന്റ് ടീമുകൾക്കും ഉണ്ട്. വ്യത്യസ്ത വിപണി സാഹചര്യങ്ങളിലുള്ള ഈ സെക്യൂരിറ്റികളുടെ പ്രകടനമാണ് അന്തിമമായി സ്കീമിന്റെ പ്രകടനം നിർണ്ണയിക്കുന്നത്. അതുകൊണ്ടാണ്, വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി നിങ്ങൾ വ്യത്യസ്ത തരം MF സ്കീമുകൾ തിരഞ്ഞെടുക്കുകയും വ്യത്യസ്ത MF സ്കീമുകളിൽ വ്യത്യസ്ത കാലയളവിൽ നിക്ഷേപം തുടരുകയും ചെയ്യുന്നത്.
വില, ക്വാളിറ്റി, റിസ്ക്, ഫിനാന്‍ഷ്യലുകള്‍, ന്യൂസ് ഫ്ലോകള്‍, ഇക്കണോമിക് ഡെവലപ്മെന്‍റുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഫണ്ട് മാനേജ്മെന്‍റ് ടീമുകള്‍ കഴിയുന്നത്ര ശ്രമിക്കും. മികച്ച വൈദഗ്ധ്യവും ശക്തമായ നടപടിക്രമങ്ങളും ഉചിതമായ അനുഭവപരിജ്ഞാനവും ഉള്ള ഒരു ടീം തീര്‍ത്തും തികവോടെയായിരിക്കും പ്രവര്‍ത്തിക്കുക.
എന്നിരുന്നാലും, പ്രായോഗികമായ ഒരു കാലയളവിലെ പ്രകടനം അളക്കേണ്ടത് പ്രധാനമാണ് – ഇക്വിറ്റി ഫണ്ടുകൾക്ക് ദീർഘകാലം, ഹൈബ്രിഡ് ഫണ്ടുകൾക്ക് ഇടത്തരം കാലയളവ്, ലിക്വിഡ് ഫണ്ടുകൾക്ക് വളരെ ഹ്രസ്വമായ കാലം.
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.