എന്തൊക്കെയാണ് ELSS ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ?

എന്തൊക്കെയാണ് ELSS  ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ? zoom-icon

ഇക്വിറ്റികളുടെ വളർച്ചാ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം ആദായനികുതി നിയമത്തിലെ 80 സി വകുപ്പിനു കീഴില്‍ നികുതി ലാഭിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഇക്വിറ്റി ഓറിയന്റഡ് ടാക്സ് സേവിംഗ് മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ. ഈ രണ്ട് ആനുകൂല്യങ്ങൾക്ക് പുറമേ, അവയ്ക്ക് 3 വർഷം എന്ന ഏറ്റവും ചെറിയ ലോക്ക്-ഇൻ കാലയളവ് ആണ് ഉള്ളത്.ഇത് നികുതി ലാഭിക്കൽ ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവാണ്.

ഒരു ഇക്വിറ്റി-ഓറിയന്‍റഡ്‌ മ്യൂച്വല്‍ ഫണ്ട് ആയതു കൊണ്ടു തന്നെ മറ്റ് ചില നേട്ടങ്ങളും ELSS വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ SIP ആയോ ലംപ്സം ആയോ ELSSല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ELSSല്‍ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ SIP ആയോ ലംപ്‌സം ആയോ നിക്ഷേപിക്കാം. നികുതി ലാഭിക്കുന്നതിന് വർഷാവസാനം ലംപ്സം ആയി നിക്ഷേപിക്കുന്നതിനേക്കാൾ ഓരോ മാസവും ഒരു നിശ്ചിത തുക നീക്കിവയ്ക്കാൻ കഴിവുള്ള ശമ്പളക്കാര്‍ക്കാണ് SIPഏറ്റവും ഗുണകരമായത്. ജോലിയിൽ തുടരുന്നതിനാൽ ശമ്പളക്കാര്‍ക്ക് വർഷം തോറും ഈSIPകള്‍ പുതുക്കുകയും തുടരുകയും ചെയ്യാം.

3 വർഷം എന്ന ലോക്ക്-ഇൻ കാലയളവ് അനിവാര്യമാണെങ്കിലും,നിങ്ങളുടെ പണം ഓട്ടോമാറ്റിക് ആയിമെച്യുർ ആകുകയുംലോക്ക്-ഇന്‍കാലയളവിനു ശേഷം പലിശ നല്‍കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന മറ്റ് നികുതി ലാഭിക്കൽ ഉൽ‌പ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ലോക്ക്-ഇൻ കാലയളവ് അവസാനിച്ചു കഴിഞ്ഞുംനിക്ഷേപകന് ഇതില്‍ നിക്ഷേപം തുടരാനുള്ള ഓപ്ഷൻഉണ്ട്. ഒരു നിക്ഷേപകന് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ഫണ്ടിൽ നിക്ഷേപം തുടരാം.അവര്‍ എത്ര കാലം നിക്ഷേപം തുടരുന്നുവോ അത്ര കണ്ട് നിക്ഷേപത്തിന്റെ റിസ്ക് കുറയുകയുംഅതോടൊപ്പം ഉയർന്ന വരുമാനം നേടാനുള്ള സാധ്യത കാലാനുസൃതമായി വർദ്ധിക്കുകയും ചെയ്യും.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??