വ്യത്യസ്ത മൂലധന വിപണികളിൽ ഒരേ അടിസ്ഥാന ആസ്തിക്കായി ആർബിട്രേജ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളാണ് ആർബിട്രേജ് ഫണ്ടുകൾ. സ്‌പോട്ട്, ഫ്യൂച്ചേഴ്സ് മാർക്കറ്റുകൾ പോലുള്ളവയിലെ, ഒരേ ആസ്തിയുടെ വില വ്യത്യാസങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെയാണ് ആർബിട്രേജ് എന്നത് സൂചിപ്പിക്കുന്നത്.
വാങ്ങുന്നവരും വിൽക്കുന്നവരും ഒരു ആസ്തിയുടെ വില അംഗീകരിക്കുകയും ആ നിമിഷം ആസ്തി പണത്തിന് വേണ്ടി കൈമാറ്റം ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ് സ്പോട്ട് മാർക്കറ്റ്. തിരിച്ച് പറഞ്ഞാൽ, ഒരു ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ, വാങ്ങുന്നവരും വിൽക്കുന്നവരും ഒരു ഭാവി തീയതിയിൽ ഒരു ആസ്തിയുടെ വില അംഗീകരിക്കുന്നു. അതായത്, ഭാവിയിലെ ഒരു നിർദ്ദിഷ്‌ട തീയതിയിൽ നിർദ്ദിഷ്ട വിലയ്ക്ക് ആസ്തി വാങ്ങുന്നതിനോ വിൽക്കുന്നതിനോ അവർ ഒരു കരാറിൽ ഏർപ്പെടുന്നു എന്നാണ് ഇതിനർത്ഥം.
നിലവിലെ വിതരണവും ഡിമാൻഡും അനുസരിച്ചാണ് സ്പോട്ട് വിലകൾ നിശ്ചയിക്കുന്നത്. ഒരു ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ, ഒരു ആസ്തിയുടെ വില ഭാവിയിൽ പ്രതീക്ഷിക്കുന്ന വിതരണത്തെയും ഡിമാൻഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്.
ആർബിട്രേജ് ഫണ്ടുകൾക്ക് ഇക്വിറ്റി, ഡെറ്റ്, മണി മാർക്കറ്റ് ഇൻസ്ട്രുമെന്‍റുകൾ എന്നിവയിൽ ട്രേഡ് ചെയ്യാൻ കഴിയും. എന്നിരുന്നാലും, വില വ്യത്യാസം പ്രയോജനപ്പെടുത്തുന്നതിന് അവർ ആസ്തിയുടെ ഒരേ അളവ് രണ്ട് വ്യത്യസ്ത വിപണികളിൽ ഒരേസമയം വാങ്ങുകയും വിൽക്കുകയും വേണം.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ആർബിട്രേജ് ഫണ്ടുകൾ അവയുടെ ഫണ്ടിന്‍റെ 65% എങ്കിലും ഇക്വിറ്റികളിൽ നിക്ഷേപിക്കണം.
കൂടുതല്‍ വായിക്കൂ