മുകളിലെ ചോദ്യത്തിന് കൃത്യമായ ഉത്തരം ഏതാണെന്ന് നമുക്ക് മനസ്സിലാക്കാം.
നിക്ഷേപകരുമായി നിരവധി തവണ ആശയവിനിമയം നടത്തിയാല്‍ പോലും അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന കാലഘട്ടത്തില്‍ മികച്ച റിട്ടേണുകള്‍ നല്കുന്ന സ്കീം കണ്ടെത്തുക എന്നത് രഹസ്യമായതോ വെളിപ്പെടുത്താന്‍ മടിക്കുന്നതോ ആയ ആവശ്യമായിരിക്കും.
യഥാര്‍ത്ഥത്തില്‍, എത്ര കാലം നിക്ഷേപം നടത്താന്‍ കഴിയും എന്ന് പ്രവചിക്കാന്‍ നിക്ഷേപകര്‍ക്കു പോലും ബുദ്ധിമുട്ടാണ്. അടുത്തത്, വിപണി കുതിക്കുമോ കിതയ്ക്കുമോ എന്നും ഏത് സ്കീമിനും മാനേജര്‍ക്കും ഒരു നിശ്ചിത കാലഘട്ടത്തില്‍ അനുകൂലമായ നേട്ടം നല്കാന് കഴിയുമെന്നും പ്രവചിക്കാന്‍ സാധ്യമല്ല.
ഒരു സാഹചര്യത്തില്‍ മികച്ചത് മറ്റൊരു സാഹചര്യത്തില്‍ അങ്ങനെയായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, തണുപ്പു കാലത്തെ വസ്ത്രങ്ങള്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് ആവശ്യമില്ലാതാകും. അതുപോലെ തന്നെ, വളരുന്ന കുട്ടിക്ക് വാഴപ്പഴം നല്ലതാണെങ്കിലും പ്രമേഹമുള്ള ആ കുട്ടിയുടെ അച്ഛന് അത് ആരോഗ്യപ്രശ്നമാകും.
വിദഗ്ധരെക്കൊണ്ട് ഭാവി കൃത്യമായി പ്രവചിക്കാന്‍ കഴിയാത്തതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. അതിനാല്‍, കഴിഞ്ഞ കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാതെ, ഒരാളുടെ ഇപ്പോഴത്തെ തനത് ചുറ്റുപാടുകള്‍ക്കും ഭാവി ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു സ്കീം തെരഞ്ഞെടുക്കുന്നതാണ് മികച്ചത്.