ESG എന്നത് പരിസ്ഥിതി, സാമൂഹികം, ഭരണനിർവഹണം എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഫണ്ടിന്റെ പോർട്ട്ഫോളിയോയുടെ ഭൂരിഭാഗവും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണ പ്രവർത്തനങ്ങൾക്കായി വിലയിരുത്തിയ ഓഹരികളും ബോണ്ടുകളും ഉൾക്കൊള്ളുന്നതാണ്. അത്തരം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾ സുസ്ഥിരമായ വളർച്ചയും ഉത്തരവാദിത്തമുള്ള ബിസിനസ് പെരുമാറ്റവും സജീവമായി പ്രോത്സാഹിപ്പിക്കുന്നു.
ESG-യെ കുറിച്ച് വിശദമായി മനസ്സിലാക്കുക
പരിസ്ഥിതി (E): കാർബൺ പുറന്തള്ളൽ, മാലിന്യ നിർമാർജ്ജന രീതികൾ, പരിസ്ഥിതി സൗഹൃദമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ ഒരു കമ്പനിയുടെ പാരിസ്ഥിതിക ആഘാതത്തിൽ 'E' ശ്രദ്ധയൂന്നുന്നു.
സാമൂഹികം(S): ലിംഗസമത്വം, ക്ഷേമ സംവിധാനങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവ കണക്കിലെടുത്ത് ഒരു കമ്പനി അതിന്റെ തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും സമൂഹത്തിന് സംഭാവന നൽകുന്നുവെന്നും 'S'പരിശോധിക്കുന്നു.
ഭരണനിർവഹണം (G): നിയന്ത്രണം പാലിക്കൽ, വിസിൽ ബ്ലോവർ നയങ്ങൾ, പരാതി പരിഹാരങ്ങൾ എന്നിവ നോക്കി 'G' കോർപ്പറേറ്റ് ഭരണത്തെ വിലയിരുത്തുന്നു.
ESG ഫണ്ടുകൾ, ഈ മേഖലകളിൽ മികവ് പുലർത്തുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് മുൻഗണന നൽകുകയും മോശം റെക്കോർഡുള്ളവയെ ഒഴിവാക്കുകയും ചെയ്യുന്നു. ESG മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തുന്നതിന് മുമ്പ് ഒരു കമ്പനിയുടെ പരിസ്ഥിതി, സാമൂഹിക, ഭരണ രീതികൾ വിലയിരുത്തുന്നതിനായി ESG റേറ്റിംഗുകൾ ഉപയോഗപ്പെടുത്തുന്നു. ഈ റേറ്റിംഗുകൾ പൊതുവായി ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി മൂന്നാം കക്ഷി റേറ്റിംഗ് ഏജൻസികളാണ് കണക്കാക്കുന്നത്, അത് നിക്ഷേപകരെ അവരുടെ നിക്ഷേപങ്ങളെ
കൂടുതല്‍ വായിക്കൂ