എന്തൊക്കയാണ് ഇന്‍ഡെക്സ്ഡ്‌ ഫണ്ടുകളുടെ പരിമിതികള്‍?

എന്തൊക്കയാണ് ഇന്‍ഡെക്സ്ഡ്‌ ഫണ്ടുകളുടെ പരിമിതികള്‍? zoom-icon

ഇന്‍ഡെക്സ് ഫണ്ടുകള്‍ക്ക് അവയുടെ പാസീവ് ശൈലി നിമിത്തം മൂന്ന് പ്രധാനപ്പെട്ട പോരായ്മകള്‍ ഉണ്ട്. മാര്‍ക്കറ്റ് ഇടിയുന്നത് മാനേജ് ചെയ്യാനുള്ള സൗകര്യം ഇവ ഫണ്ട് മാനേജര്‍ക്ക് വാഗ്ദാനം ചെയ്യുന്നില്ല. പ്രതികൂലമായ സാമ്പത്തിക അല്ലെങ്കില്‍ മാര്‍ക്കറ്റ് അവസ്ഥകള്‍ കൊണ്ട് ഫണ്ടിലൂടെ ഇന്‍ഡെക്സ് നെഗറ്റീവ് റിട്ടേണുകള്‍ ജനറേറ്റ് ചെയ്‌താല്‍, ഒരു ആക്ടീവ് ഫണ്ട് മാനേജര്‍ക്ക് ഓഹരികള്‍ തെരഞ്ഞെടുത്തു കൊണ്ട് മാര്‍ക്കറ്റിന്‍റെ ഇടിവ് മികവോടെ കൈകാര്യം ചെയ്യാന്‍ കഴിയേണ്ടതുണ്ട്. എന്നാല്‍, മാര്‍ക്കറ്റില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫണ്ട് പ്രധാനപ്പെട്ട ബെഞ്ച്‌മാര്‍ക്ക് ഇന്‍ഡെക്സ് പിന്തുടരേണ്ടി വരും.

ആ സമയത്ത് ഒരു സജീവ ഫണ്ട് മാനേജര്‍ ആല്‍ഫ ജനറേറ്റ് ചെയ്യാന്‍ ശ്രമിക്കും. അതായത് ഫണ്ടിന്‍റെ ബെഞ്ച്‌മാര്‍ക്കിനേക്കാള്‍ അധികം റിട്ടേണ്‍ നേടാന്‍ ശ്രമിക്കും എന്നര്‍ത്ഥം. അതിനാല്‍ ആക്ടീവ് ഫണ്ടുകള്‍ക്ക് അഡീഷണല്‍ റിസ്കുകള്‍ എടുത്തു കൊണ്ട് ബെഞ്ച്‌മാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ നേടാന്‍ കഴിയും. എന്നാല്‍ ഇന്‍ഡെക്സ്‌ ഫണ്ടുകള്‍ ലോ-റിസ്ക്‌ സ്കീമുകളാണ്. അവ ലളിതമായി ഒരു അടിസ്ഥാന ബെഞ്ച്‌മാര്‍ക്കിനെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, ബെഞ്ച്‌മാര്‍ക്ക് ഇന്‍ഡെക്സിനേക്കാള്‍ അധികം റിട്ടേണ്‍ തേടുന്ന ഒരു നിക്ഷേപകന്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ ഒഴിവാക്കണം. കാരണം അവ ശരാശരി മാര്‍ക്കറ്റ് റിട്ടേണ്‍ മാത്രമേ ജനറേറ്റ് ചെയ്യുകയുള്ളൂ. അതിനാല്‍, അഡീഷണല്‍ റിസ്ക്‌ എടുത്തു കൊണ്ട് ബെഞ്ച്‌മാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന റിട്ടേണുകള്‍ ജനറേറ്റ് ചെയ്യാന്‍ ആക്ടീവ് ഫണ്ടുകള്‍ക്ക് കഴിയും. എന്നാല്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ ലോ-റിസ്ക്‌ ഉല്‍പന്നങ്ങളാണ്. അവ ലളിതമായി അടിസ്ഥാന ബെഞ്ച്‌മാര്‍ക്ക് പ്രതിഫലിപ്പിക്കും. അതിനാല്‍, ബെഞ്ച്‌മാര്‍ക്ക് ഇന്‍ഡെക്സിനേക്കാള്‍ അധിക റിട്ടേണ്‍ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകന്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ ഒഴിവാക്കണം. കാരണം അവ ശരാശരി മാര്‍ക്കറ്റ് റിട്ടേണ്‍ ആയിരിക്കും ജനറേറ്റ് ചെയ്യുക.

ഇന്‍ഡെക്സ് ഫണ്ടുകള്‍ ഒരു ഇന്‍ഡെക്സിനെ പിന്തുടര്‍ന്ന്‍ അതിന് അനുസൃതമായ റിട്ടേണ്‍ നല്‍കുമെങ്കിലും ട്രാക്കിങ്ങ് എറര്‍ നിമിത്തം ശരിക്കും ഭൂരിപക്ഷം ഇന്‍ഡെക്സ് ഫണ്ടുകളും അവയുടെ ബെഞ്ച്‌മാര്‍ക്ക് റിട്ടേണിനേക്കാള്‍ കുറഞ്ഞ റിട്ടേണ്‍ ആയിരിക്കും നല്‍കുക. ഇന്‍ഡെക്സ് ഫണ്ടുകളുടെ ഇന്‍ഡെക്സ് കോമ്പോസിഷനില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍, അതിന്റെ പോര്‍ട്ട്‌ഫോളിയോ ക്രമപ്പെടുത്താന്‍ ഓരോ തവണയും പണം ചെലവഴിക്കേണ്ടി വരും. എന്നാല്‍ കോമ്പോസിഷന്‍ മാറുമ്പോള്‍ ഇന്‍ഡെക്സിന് അത്തരത്തില്‍ ഏതെങ്കിലും ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ നല്‍കേണ്ടി വരില്ല. ഇന്‍ഡെക്സ് ഫണ്ടുകളുടെ ട്രാന്‍സാക്ഷന്‍ ചെലവുകള്‍ അതിന്റെ റിട്ടേണുകള്‍ കുറയ്ക്കുകയും അതിന്‍റെ ഫലമായി ബെഞ്ച്‌മാര്‍ക്ക് റിട്ടേണിനേക്കാള്‍ കുറഞ്ഞ റിട്ടേണ്‍ നല്‍കുകയും ചെയ്യും.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??