ഏതൊക്കെയാണ് മൾട്ടി ക്യാപ്പ് ഫണ്ടുകൾ?

ഏതൊക്കെയാണ് മൾട്ടി ക്യാപ്പ് ഫണ്ടുകൾ?

നിങ്ങൾ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടുമ്പോള്‍ എപ്പോഴെങ്കിലും ഏതെങ്കിലും പേരിലുള്ള മൾട്ടി ക്യാപ്പ് ഫണ്ടുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇവ പൊതുവില്‍ ജനപ്രിയമായ മറ്റ് ലാര്‍ജ് ക്യാപ്പ് ഫണ്ടുകളിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, ഒരു മൾട്ടിക്യാപ്പ് ഫണ്ട് ലാര്‍ജ്, മിഡ്, സ്മോൾ ക്യാപ്പ് കമ്പനികളിൽ നിക്ഷേപം നടത്തുന്നു. അതാകട്ടെ അതിന്റെ പോർട്ട്ഫോളിയോകളിൽ മാർക്കറ്റ് ക്യാപ്പുകളിലെ ഡൈവേഴ്സിഫിക്കേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

2017 ഒക്ടോബറില്‍ പുറത്തിറക്കുകയും 2018 ജൂണില്‍ പ്രാബല്യത്തിലാകുകയും ചെയ്ത സെബിയുടെ പ്രോഡക്റ്റ് കാറ്റഗറൈസേഷന്‍ സർക്കുലർ പ്രകാരം ഇക്വിറ്റി ഫണ്ടുകളെ അവയുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സ്റ്റോക്കുകളുടെ തരത്തെ അടിസ്ഥാനമാക്കി ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിങ്ങനെ തരംതിരിക്കാം. ഇന്ത്യയിലെ വിവിധ എക്സ്ചേഞ്ചുകളിൽ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്ത നിരവധി കമ്പനികളുണ്ട്. ലാർജ് ക്യാപ്പ് എന്നത് ഫുള്‍ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ (മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ = പബ്ലിക് ആയി ലിസ്റ്റ് ചെയ്ത ഷെയറുകളുടെ എണ്ണം x ഓരോ ഷെയറിന്റെയും വില) വഴി ഇന്ത്യയില്‍ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്ത 100 മുൻനിര കമ്പനികളെയാണ് സൂചിപ്പിക്കുന്നത്. മിഡ് ക്യാപ്പ് എന്നത് മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കാര്യത്തിൽ 101 മുതൽ 250 വരെയുള്ള കമ്പനികളെയാണ് സൂചിപ്പിക്കുന്നത്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കാര്യത്തില്‍ 251 മുതലുള്ള

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??