ഫണ്ടുകളുടെ വിവിധ തരങ്ങള്‍ ഏതൊക്കെയാണ്?

Video

വ്യത്യസ്ത വ്യക്തികളുടെ വ്യത്യസ്ത തരം ആവശ്യങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ വ്യത്യസ്ത തരം മ്യൂച്വല്‍ ഫണ്ടുകള്‍ നിലവിലുണ്ട്. പ്രധാനമായും ഇതില്‍ മൂന്ന്‍ തരങ്ങള്‍ ഉണ്ട്.

  1. ഇക്വിറ്റി അഥവാ ഗ്രോത്ത് ഫണ്ടുകള്‍

  • ഇവ ഭൂരിഭാഗവും ഇക്വിറ്റികളിലാണ് നിക്ഷേപിക്കുന്നത്. അതായത് കമ്പനികളുടെ ഓഹരികളില്‍.
  • സമ്പത്ത് സൃഷ്ടിക്കല്‍ അല്ലെങ്കില്‍ മൂലധനം വര്‍ധിപ്പിക്കല്‍ ആണ് ഇവയുടെ പ്രധാന ലക്ഷ്യം. 
  • ദീര്‍ഘകാല നിക്ഷേപത്തിന് ഇവ ഏറ്റവും അനുയോജ്യവും ഉയര്‍ന്ന റിട്ടേണുകള്‍ നല്‍കാന്‍ പ്രാപ്തിയുള്ളതുമാണ്. 
  • ഇനി പറയുന്നവയാണ് ഇതിന് ഉദാഹരണങ്ങള്‍
    • ഫണ്ടിന്‍റെ ഭൂരിഭാഗവും വന്‍കിട സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന “ലാര്‍ജ് ക്യാപ്പ്” ഫണ്ടുകള്‍
    • ഇടത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്ന “മിഡ് ക്യാപ്പ്” ഫണ്ടുകള്‍
    • ചെറുകിട കമ്പനികളില്‍ നിക്ഷേപിക്കുന്ന “സ്മോള്‍ ക്യാപ്പ്” ഫണ്ടുകള്‍
    • വന്‍കിട, ഇടത്തര, ചെറുകിട കമ്പനികളുടെ ഒരു മിശ്രണത്തില്‍ നിക്ഷേപിക്കുന്ന “മള്‍ട്ടി ക്യാപ്പ്” ഫണ്ടുകള്‍
    • ഒരു പ്രത്യേക തരം ബിസിനസുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിക്ഷേപിക്കുന്ന, ഉദാഹരണത്തിന് ടെക്നോളജി കമ്പനികളില്‍ മാത്രം നിക്ഷേപിക്കുന്ന ടെക്നോളജി ഫണ്ടുകള്‍. “സെക്ടര്‍” ഫണ്ടുകള്‍
    • ഒരു കോമണ്‍ തീമില്‍ നിക്ഷേപിക്കുന്ന, ഉദാഹരണത്തിന് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ വളര്‍ച്ചയില്‍ നിന്ന് നേട്ടം കൊയ്യുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍, “തീമാറ്റിക്” ഫണ്ടുകള്‍.
    • ടാക്സ്-സേവിങ്ങ് ഫണ്ടുകള്‍
  1. ഇന്‍കം അല്ലെങ്കില്‍ ബോണ്ട്‌ അല്ലെങ്കില്‍ ഫിക്സഡ് ഇന്‍കം ഫണ്ടുകള്‍

  • ഇവ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍, ഡെബിഞ്ചറുകള്‍, ഡിപ്പോസിറ്റുകളുടെ ബാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍, ട്രഷറി ബില്ലുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍ എന്നിങ്ങനെയുള്ളവയിലാണ് നിക്ഷേപിക്കുന്നത്.
  • ഇവ താരതമ്യേന സുരക്ഷിതവും വരുമാനം ഉണ്ടാക്കാന്‍ അനുയോജ്യവുമായ നിക്ഷേപങ്ങളാണ്.
  • ഉദാഹരണത്തിന്, ലിക്വിഡ്, ഷോര്‍ട്ട് ടേം, ഫ്ലോട്ടിങ്ങ് റേറ്റ്, കോര്‍പറേറ്റ് ഡെറ്റ്, ഡൈനാമിക് ബോണ്ട്‌, ഗിഫ്റ്റ് ഫണ്ടുകള്‍ എന്നിങ്ങനെയുള്ളവ.
  1. ഹൈബ്രിഡ് ഫണ്ടുകള്‍

  • ഇവ ഇക്വിറ്റികളിലും ഫിക്സഡ് ഇന്‍കത്തിലും നിക്ഷേപിക്കുകയും അങ്ങനെ മികച്ച വളര്‍ച്ചയുടെയും വരുമാനത്തിന്‍റെയും സാധ്യത നല്‍കുകയും ചെയ്യും.
  • ഇതിന്‍റെ ഉദാഹരണങ്ങള്‍, അഗ്രസീവ് ബാലന്‍സ്ഡ് ഫണ്ടുകള്‍, കണ്‍സര്‍വേറ്റീവ് ബാലന്‍സ്ഡ് ഫണ്ടുകള്‍, പെന്‍ഷന്‍ പ്ലാനുകള്‍, ചൈല്‍ഡ് പ്ലാനുകള്‍, മന്തിലി ഇന്‍കം പ്ലാനുകള്‍ എന്നിങ്ങനെ നീളുന്നു.
444

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??