എന്താണ് CAGR അഥവാ വാർഷിക റിട്ടേണ്‍?

Video

കോമ്പൌണ്ടഡ് ആന്വല്‍ ഗ്രോത്ത് റേറ്റ് (CAGR) എന്നത് വ്യാപകമായി ഉപയോഗിക്കുന്ന റിട്ടേൺ മെട്രിക്കാണ്. കാരണം ഇത് കാലപരിഗണനയില്ലാത്ത ഒരു നിക്ഷേപത്തില്‍ നിന്ന് പോയിന്‍റ്-ടു-പോയിന്‍റ് റിട്ടേണ്‍ നല്‍കുന്ന അബ്സൊല്യൂട്ട് റിട്ടേണില്‍ നിന്ന് വിഭിന്നമായി ഒരു നിക്ഷേപത്തില്‍ നിന്ന് ഇയര്‍-ഓണ്‍-ഇയര്‍ നേടുന്ന യഥാര്‍ത്ഥ റിട്ടേണ്‍ ആണ് നല്‍കുന്നത്.

നിക്ഷേപിച്ച പ്രാരംഭ തുക, നിക്ഷേപത്തിന്റെ അന്തിമ മൂല്യം, പൂര്‍ത്തിയാക്കിയ കാലയളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു നിക്ഷേപം നേടിയ ശരാശരി വാർഷിക വരുമാനം നൽകിക്കൊണ്ട് വ്യത്യസ്ത അസെറ്റ് ക്ലാസുകളിലുടനീളമുള്ള റിട്ടേണുകള്‍ താരതമ്യം ചെയ്യാൻ അനുവദിക്കുന്നതിനാലാണ് CAGR പ്രിയപ്പെട്ടതാകുന്നത്. 5 വര്‍ഷം മുമ്പ് നടത്തിയ 1000 രൂപയുടെ നിക്ഷേപത്തിന്‍റെ മതിപ്പ് ഇന്ന് 1800 രൂപയാണെങ്കില്‍, അബ്സൊല്യൂട്ട് റിട്ടേണ്‍ നിരക്ക് 80% ആയിരിക്കുമ്പോള്‍, അതിന്‍റെ CAGR എന്നത് ആ നിക്ഷേപം എല്ലാ വര്‍ഷവും നേടുന്ന റിട്ടേണിന്‍റെ ശരാശരിയാണ്. ഇവിടെ 12.5% എന്ന നിരക്കില്‍ ആണ്  CAGR റിട്ടേണ്‍ നല്‍കുന്നത്. ഇത് നിങ്ങള്‍ പ്രതിവര്‍ഷം 12.5% വാഗ്ദാനം ചെയ്യുന്ന ബാങ്ക് FDയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, CAGR താരതമ്യം ചെയ്യുക എളുപ്പമായിരിക്കും. 

സമാനമായി, ഉദാഹരണത്തിന് 4% എന്ന വാര്‍ഷിക പണപ്പെരുപ്പ നിരക്ക് നിക്കം ചെയ്ത ശേഷം നേടിയ റിട്ടേണ്‍ നിങ്ങള്‍ കണക്കാക്കിയാല്‍ പോലും, CAGR കണക്കാക്കുക എളുപ്പമാണ്. അതായത് പണപ്പെരുപ്പ നിരക്ക് നീക്കം ചെയ്ത ശേഷവും നിങ്ങള്‍ നേടുന്നത് ശരിക്കും 8.5% ആയിരിക്കും. ഒരു വര്‍ഷത്തിലധികമുള്ള റിട്ടേണുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് CAGR ഉപയോഗപ്രദമാകുന്നത്. ഈ നിക്ഷേപം ചില വര്‍ഷങ്ങളില്‍ 12.5%ല്‍ അധികവും ചില വര്‍ഷങ്ങളില്‍ 12.5%ല്‍ കുറവും ആണ് നല്‍കുന്നതെങ്കിലും ശരാശരി നോക്കിയാല്‍ 5 വര്‍ഷക്കാലയളവില്‍ അത് 12.5% എന്ന വാര്‍ഷിക നിരക്കില്‍ വളരും.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??