“കൂടുതല്‍ റിസ്ക്, കൂടുതല്‍ റിട്ടേണ്‍” എന്ന വാചകം മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പലപ്പോഴും കേള്‍ക്കാന്‍ കഴിയും. ഇത് സത്യമാണോ?
മൂലധനത്തിന്‍റെ നഷ്ട സാധ്യതയായോ നിക്ഷേപ മൂല്യത്തിന്‍റെ ചാഞ്ചാട്ടങ്ങളും കയറ്റിറക്കങ്ങളുമായോ ‘റിസ്ക്’ കണക്കാക്കുകയാണെങ്കില്‍, ഇക്വിറ്റി പോലെയുള്ള അസെറ്റ് ക്ലാസുകള്‍ ഏറ്റവും ഉയര്‍ന്ന റിസ്ക് ഉള്ളവയാണെന്നും ബാങ്കുകളിലോ സര്‍ക്കാര്‍ ബോണ്ടുകളിലോ ഉള്ള സമ്പാദ്യങ്ങള്‍ ഏറ്റവും റിസ്ക് കുറഞ്ഞവയാണെന്നും സംശയലേശമന്യേ പറയാം.
മ്യൂച്വല്‍ ഫണ്ട് ലോകത്ത് ലിക്വിഡ് ഫണ്ട് ഏറ്റവും റിസ്ക് കുറഞ്ഞതും ഇക്വിറ്റി ഫണ്ട് ഏറ്റവും റിസ്ക് കൂടിയതുമാണ്.
അതിനാല്‍, ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നതിന്‍റെ ഏക കാരണം ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണ്. എന്നിരുന്നാലും, ശ്രദ്ധയോടെ പഠിച്ച ശേഷം ഇക്വിറ്റിയില്‍ നിക്ഷേപിച്ച് ക്ഷമയോടെ ദീര്‍ഘ കാലം കാത്തിരിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഉയര്‍ന്ന റിട്ടേണുകള്‍ ലഭിക്കുകയുള്ളൂ. ഡൈവേഴ്സിഫിക്കേഷന്‍ സ്വീകരിച്ചു കൊണ്ട് ദീര്‍ഘകാലം നിക്ഷേപിച്ചാല്‍ ഇക്വിറ്റിയിലെ റിസ്ക് കുറയ്ക്കാം.
മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ ഓരോ കാറ്റഗറിയിലും വ്യത്യസ്ത തരം റിസ്കുകള്‍ ഉണ്ട്. ക്രെഡിറ്റ് റിസ്ക്, പലിശ നിരക്ക് റിസ്ക്, ലിക്വിഡിറ്റി റിസ്ക്, വിപണി/വില റിസ്ക്, ബിസിനസ് റിസ്ക്, ഇവന്‍റ് റിസ്ക്, റെഗുലേറ്ററി റിസ്ക് ഇങ്ങനെ നീളുന്നു അവ. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ/ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ, ഫണ്ട് മാനേജർ എന്നിവരെപ്പോലുള്ള സാമ്പത്തിക വിദഗ്ധരുടെ അറിവും ഒപ്പം വൈവിധ്യവൽക്കരണവും അവ ലഘൂകരിക്കാൻ സഹായിക്കും.