”എല്ലാ മ്യൂച്വല്‍ ഫണ്ടുകളും ഒരേ പോലെയല്ലേ? എന്തു തന്നെ ആയാലും, ഇത് വെറും ഒരു മ്യൂച്വല്‍ ഫണ്ട് അല്ലേ?” ഗോകുല്‍ ചോദിച്ചു. ഒരു മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറും അദ്ദേഹത്തിന്‍റെ സുഹൃത്തും ആയ ഹരീഷ് ചിരിച്ചു. ഇത്തരം ചോദ്യങ്ങള്‍ പലരില്‍ നിന്നും അദ്ദേഹത്തിനു കേട്ട് ശീലമുണ്ട്.
എല്ലാ മ്യൂച്വല്‍ ഫണ്ടുകളും ഒന്നാണെന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉള്ളതാണ്. ഫണ്ടുകള്‍ വിവിധ തരങ്ങള്‍ ഉണ്ട്. അതില്‍ പ്രമുഖമായവയാണ് ഇക്വിറ്റി ഫണ്ടുകളും ഡെറ്റ് ഫണ്ടുകളും. ഇവ തമ്മിലുള്ള വ്യത്യാസം പണം എവിടെയാണ് നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഡെറ്റ് ഫണ്ടുകള്‍ ഫിക്സഡ് ഇന്‍കം സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുമ്പോള്‍, ഇക്വിറ്റി ഫണ്ടുകള്‍ ഏറിയ പങ്കും ഇക്വിറ്റി ഷെയറിലും ബന്ധപ്പെട്ട സെക്യൂരിറ്റികളിലുമാണ് നിക്ഷേപിക്കുന്നത്. ഇക്വിറ്റിയും ഫിക്സഡ് ഇന്‍കം സെക്യൂരിറ്റികളും ബന്ധപ്പെട്ട സ്കീമുകളുടെ പ്രവര്‍ത്തനം കൊണ്ട് നിര്‍ണയിക്കുന്ന വ്യത്യസ്ത സവിശേഷതകള്‍ ഉള്ളവയാണ്
വ്യത്യസ്ത നിക്ഷേപകര്‍ക്ക് വ്യത്യസ്ത ആവശ്യകതകളായിരിക്കും ഉണ്ടാവുക. ചിലര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കൂടുതല്‍ റിട്ടേണുകള്‍ പ്രതീക്ഷിക്കും. എന്നാല്‍ ചിലരാകട്ടെ വലിയ റിസ്കുകള്‍ എടുക്കാന്‍ മടിക്കുന്നവരാകും. ചില നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. ചിലര്‍ക്ക് ഹ്രസ്വകാല ലക്ഷ്യങ്ങളായിരിക്കും ഉണ്ടാവുക. ഒരു നിക്ഷേപകന്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഇക്വിറ്റി ഫണ്ടും ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്ക് ഡെറ്റ് ഫണ്ടും തെരഞ്ഞെടുക്കണം. ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഉയര്‍ന്ന റിട്ടേണുകള്‍ നല്‍കാനുള്ള കഴിവുണ്ടെങ്കിലും റിസ്ക്
കൂടുതല്‍ വായിക്കൂ