SIP-യും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?

SIP-യും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? zoom-icon

വ്യത്യാസം മനസ്സിലാക്കുക: മ്യൂച്വൽ ഫണ്ടും SIP-കളും

മ്യൂച്വൽ ഫണ്ട് എന്നത് ഒരു ഫൈനാൻഷ്യൽ ഉൽ‌പ്പന്നമാണ്, അതേസമയം SIP എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗ്ഗമാണ്. നിങ്ങൾ SIP രീതി തിരഞ്ഞെടുക്കുമ്പോഴും ഒരു മ്യൂച്വൽ ഫണ്ട് സ്കീമിലാണ് നിക്ഷേപിക്കുന്നത്.

മ്യൂച്വൽ ഫണ്ടുകളിലും SIP-കളിലും നിക്ഷേപിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ എങ്ങനെയാണ് സഹായിക്കുകയെന്ന് നോക്കാം

മ്യൂച്വൽ ഫണ്ട് എന്നാലെന്താണ്?

മ്യൂച്വൽ ഫണ്ടിൽ, ഒന്നിലധികം നിക്ഷേപകർ അവരുടെ പണം ഒന്നിച്ച് സ്റ്റോക്കുകൾ, ബോണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവ പോലുള്ള ആസ്തികളിൽ നിക്ഷേപിക്കുന്നു. പരിചയസമ്പന്നരായ ഫണ്ട് മാനേജർമാർ ആ പണം കൈകാര്യം ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്രൊഫഷണൽ മാനേജ്മെന്റും വൈദഗ്ധ്യവും അനുബന്ധ ചെലവുകളുള്ളതാണ്. ഈ ഫീസ് സാധാരണയായി ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ ഒരു ചെറിയ ശതമാനമാണ്, അവ ഫണ്ടിന്റെ വരുമാനത്തിൽ നിന്ന് കിഴിവ് ചെയ്യും. ഒരു നിക്ഷേപകൻ എന്ന നിലയിൽ, ഫണ്ടിന്റെ മൊത്തം ആസ്തികളുടെ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകൾ നിങ്ങൾക്ക് സ്വന്തമായുണ്ട്. അടിസ്ഥാന സെക്യൂരിറ്റികളുടെ വിപണിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഈ യൂണിറ്റുകളുടെ അറ്റ ആസ്തി മൂല്യം മാറിക്കൊണ്ടിരിക്കുന്നു.


ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്:


1. ലംപ്സം രീതി: നിങ്ങൾക്ക് മിച്ചം പണം ഉള്ളപ്പോഴെല്ലാം, അത് ഒരു ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ട് സ്കീമിൽ പ്രയോജനപ്പെടുത്താൻ കഴിയും. നിങ്ങൾക്ക്

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??