നിങ്ങള്‍ ദീര്‍ഘകാലം നിക്ഷേപിച്ചിരിക്കുകയും ഇടയ്ക്ക് വിപണി കൂപ്പുകുത്തുകയും ചെയ്‌താല്‍ എന്തു സംഭവിക്കും?

Video

SIPകളിലൂടെ ദീര്‍ഘകാലം നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ഈ കാലയളവില്‍ വിപണി കൂപ്പുകുത്തുന്നതിനെക്കുറിച്ച് നിരന്തരം ആശങ്കപ്പെടാറുണ്ട്. വിപണിയുടെ സമയവും ചാഞ്ചാട്ടവും പോലെയുള്ള മ്യൂച്വല്‍ ഫണ്ട് റിസ്കുകളില്‍ ചിലത് തരണം ചെയ്യുന്നതിനായി മികവോടെ രൂപകല്‍പന ചെയ്തവയാണ് SIPകള്‍.

SIPകളിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ മുടങ്ങാതെ നിക്ഷേപിച്ച് വരുമാന-ചെലവ് അനുപാതം കൃത്യമാക്കിക്കൊണ്ട് വിപണിയിലെ ചാഞ്ചാട്ടം നിങ്ങള്‍ക്ക് മറികടക്കാം. NAV താഴ്ന്നിരിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതും തിരിച്ചും സംഭവിക്കുന്നത് സ്വാഭാവികമാണ്. NAV ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു യൂണിറ്റിന്‍റെ വില ശരാശരിയായി മാറും. ഉദാഹരണത്തിന്, നിങ്ങള്‍ പ്രതിമാസം 1000 രൂപ നിക്ഷേപിക്കുകയാണെന്ന് കരുതുക. NAV 10 രൂപയാണെങ്കില്‍ നിങ്ങള്‍ക്ക് 100 യൂണിറ്റുകളും NAV 5 രൂപയായി കുറയുകയാണെങ്കില്‍ 200 യൂണിറ്റുകളും ലഭിക്കും. ദീര്‍ഘകാലം കൊണ്ട്, വിപണി ഉയരുകയും താഴുകയും ചെയ്‌താല്‍ ശരാശരി പ്രതി യൂണിറ്റ് വില ഇടിയും. അത് റിട്ടേണുകളിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ സഹായിക്കും.

തുക ഒന്നായാണ് നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നതെങ്കില്‍, നിക്ഷേപം നിലനിര്‍ത്തുന്ന കാലയളവില്‍ യൂണിറ്റുകളുടെ എണ്ണം മാറില്ലെങ്കിലും വിപണിയിലെ കയറ്റിറങ്ങളില്‍ NAV ഇടിഞ്ഞേക്കാം. ദീര്‍ഘകാലം (ഉദാഹരണത്തിന് 7-8 വര്‍ഷം) ഇക്വിറ്റി ഫണ്ടില്‍ നിങ്ങളുടെ മൊത്തം തുക നിങ്ങള്‍ നിക്ഷേപിച്ചിരിക്കുകയാണെങ്കില്‍, ഇടയ്ക്കിടെയുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ നിങ്ങളുടെ റിട്ടേണുകളെ ബാധിക്കില്ല. കാരണം ദീര്‍ഘകാലം കൊണ്ട് വിപണി പൊതുവില്‍ കുതിക്കുക തന്നെ ചെയ്യും. അങ്ങനെ നിങ്ങള്‍ നിക്ഷേപം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന NAV നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തേക്കാം.

443
479

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??