പണപ്പെരുപ്പം എന്നാല്‍ എന്താണ്?

Video

ലളിതമായി പറഞ്ഞാല്‍, ലഭ്യമായ പണവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വിലക്കയറ്റമാണ് പണപ്പെരുപ്പം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നിശ്ചിത തുക കൊണ്ട് ചില വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ വാങ്ങിയ ഒരു വസ്തു ഇപ്പോള്‍ നിങ്ങള്‍ വാങ്ങുമ്പോള്‍ അതിന്‍റെ വില ഉയര്‍ന്നിട്ടുണ്ടായിരിക്കും.

ഇത് നന്നായി മനസ്സിലാക്കാന്‍ നമുക്ക് ഒരു ഉദാഹരണം നോക്കാം. 100 രൂപയ്ക്ക് ഇന്ന് നിങ്ങള്‍ ഒരു ഗ്രില്‍ഡ്‌ സാന്‍ഡ്‌വിച്ച് വാങ്ങി എന്ന് വയ്ക്കുക. പ്രതിവര്‍ഷ പണപ്പെരുപ്പം 10% ആണ്. അടുത്ത വര്‍ഷം, ഇതേ സാന്‍ഡ്‌വിച്ചിന് നിങ്ങള്‍ 110 രൂപ നല്‍കേണ്ടി വരും. നിങ്ങളുടെ വരുമാനവും പണപ്പെരുപ്പ നിരക്കിലെങ്കിലും വര്‍ധിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് സാന്‍ഡ്‌വിച്ചോ മറ്റ് ഉല്‍പന്നങ്ങളോ വാങ്ങാന്‍ കഴിയില്ല, ശരിയല്ലേ?

നിലവിലെ/ഇപ്പോഴത്തെ ജീവിതനിലവാരം പരിപാലിക്കാന്‍ തങ്ങളുടെ നിക്ഷേപത്തില്‍ നിന്ന്‍ എത്ര റിട്ടേണ്‍ (%) ആവശ്യമാകും എന്നതും ഈ പണപ്പെരുപ്പം നിക്ഷേപകരോട് പറയും. ഉദാഹരണത്തിന്, ‘X’ നിക്ഷേപത്തില്‍ നിന്ന് 4% റിട്ടേണ്‍ ലഭിക്കുകയും പണപ്പെരുപ്പം 5% ആയിരിക്കുകയും ചെയ്‌താല്‍, ആ നിക്ഷേപത്തില്‍ നിന്നുള്ള യഥാര്‍ത്ഥ റിട്ടേണ്‍ -1% ആയിരിക്കും (4%-5%).

പണപ്പെരുപ്പത്തെ വെല്ലുന്ന റിട്ടേണുകള്‍ നല്‍കാന്‍ കഴിവുള്ള നിക്ഷേപ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കും. ശരിയായ തരം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ ദീര്‍ഘകാല ക്രയശേഷി സംരക്ഷിക്കാം.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??